വണ്ണപ്പുറം: യാത്രക്കാരെ ദുരിതത്തിലാക്കി വണ്ണപ്പുറം -ചേലച്ചുവട് റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ സർവിസ് മുടക്കം തുടരുന്നു. ബസ് ഇല്ലാതായതോടെ തിങ്കളാഴ്ച നട്ടുച്ചക്ക് പൊരിവെയിലിൽ വണ്ണപ്പുറം-ചേലച്ചുവട് റോഡരികിൽ യാത്രക്കാർ ബസ് കത്തുനിന്ന് വലഞ്ഞത് മണിക്കൂറുകളോളം.
വണ്ണപ്പുറം-ചേലച്ചുവട് റൂട്ടിൽ സർവിസ് നടത്തിയിരുന്ന കട്ടപ്പന-തൊടുപുഴ ബസ് ഓടാതായിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇത് 12.30നാണ് വണ്ണപ്പുറത്തുനിന്ന് കട്ടപ്പനക്ക് പോകേണ്ടത്. പിന്നീട് 1.10ന് വണ്ണപ്പുറത്തുനിന്ന് ചേലച്ചുവടിന് പോകേണ്ട തൊടുപുഴയിൽനിന്നുള്ള സർവിസും ഇല്ലാതായതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. വണ്ണപ്പുറം ഹൈറേഞ്ച് കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതും യാത്രക്കാർക്ക് ദുരിതമാണ്.
ഇത് സംബന്ധിച്ച് തൊടുപുഴ, കട്ടപ്പന ഡിപ്പോകളിൽ അന്വേഷിച്ചാൽ ബസ് ഇല്ലാത്തതിനാൽ സർവിസ് ഇല്ല എന്ന മറുപടിയാണ് കിട്ടുക. പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.