ശ​നി​യാ​ഴ്ച രാ​ത്രി കൂ​വ​പ്പ​ള്ളി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ ടൂ​റി​സ്റ്റ് ബ​സ്

കൂവപ്പള്ളി ബസപകടം: യാത്രക്കാരെ പുറത്തെടുത്തത് ചില്ല് തകർത്ത്

മൂലമറ്റം: ശനിയാഴ്ച രാത്രി കൂവപ്പള്ളിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ പുറത്തെടുത്തത് വാഹനത്തിന്‍റെ ചില്ല് തകർത്ത്. കൂവപ്പിള്ളി സ്വദേശി നെല്ലിപ്പിള്ളി ബിജു ജോസഫാണ് കല്ല് ഉപയോഗിച്ച് ഗ്ലാസ് തകർത്തത്. പൊട്ടിച്ചിതറിയ ചില്ല് കഷണങ്ങൾ തെറിച്ച് ബിജുവിന്‍റെ കൈ മുറിഞ്ഞു. കൈയിൽ ഏഴ് തുന്നിക്കെട്ട് വേണ്ടിവന്നു. ബസ് യാത്രികരായ 12പേർക്കും പരിക്കേറ്റിരുന്നു.

നിയന്ത്രണംവിട്ട ബസ് മറിഞ്ഞപ്പോൾ തെറിച്ചുവീണും മറ്റുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. പെരുമ്പാവൂർ വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ അംഗൻവാടി ജീവനക്കാരും കുടുംബവും സഞ്ചരിച്ച ബസാണ് കൂവപ്പള്ളി എസ് വളവിന് സമീപം ശനിയാഴ്ച രാത്രി അപകടത്തിൽപെട്ടത്. ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നു. ബസ് വൈദ്യുതി തൂണിൽ ഇടിച്ച് റോഡിൽ തന്നെ മറിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. അവിടെനിന്ന് തെന്നിമാറിയാൽ 15 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

ദിവസവും നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന കാഞ്ഞാർ-പുള്ളിക്കാനം റോഡിൽ അപകടം പതിവാണ്. റോഡിന് പലസ്ഥലത്തും ആവശ്യത്തിന് വീതിയില്ല. ഭൂരിഭാഗം പ്രദേശങ്ങളും പാറക്കെട്ടുകളും കൊക്കകളുമാണ്. നിരന്തര അപകട മേഖലയായിട്ടും വഴിവിളക്കുകളും ആവശ്യത്തിന് സൂചന ബോർഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചിട്ടില്ല. അപകടം ഉണ്ടായാൽ ഫയർഫോഴ്സും പൊലീസും മറ്റും എത്തുമ്പോൾ മണിക്കൂറുകൾ കഴിയും.

ആ​ശു​പ​ത്രി ബി​ല്ലി​ന്‍റെ പ​ണം​ന​ൽ​കി എ​സ്.​ഐ

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ബി​ജു ജോ​സ​ഫി​ന്‍റെ ചി​കി​ത്സ​ക്ക്​ ചെ​ല​വാ​യ പ​ണം​ന​ൽ​കി​യ​ത്​ കാ​ഞ്ഞാ​ർ എ​സ്.​ഐ ജി​ബി​ൻ തോ​മ​സ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ 1700 രൂ​പ​യാ​ണ്​ ബി​ല്ലാ​യ​ത്. എ​ന്നാ​ൽ, ബി​ജു​വി​ന്‍റെ കൈ​വ​ശം പ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തു​ക​ണ്ട് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ.​എ​സ്.​ഐ സാ​നു ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് പ​ണം താ​ൻ ത​ന്നു​കൊ​ള്ളാ​മെ​ന്ന്​ പ​റ​ഞ്ഞു.

എ​ന്നാ​ൽ എ.​എ​സ്.​ഐ പോ​യി ക​ഴി​ഞ്ഞ​പ്പോ​ൾ അ​ധി​കൃ​ത​ർ ബി​ജു​വി​നോ​ട് വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ൽ ക​ണ്ട ഒ​രാ​ളോ​ട്​ ക​ടം​വാ​ങ്ങി 1700രൂ​പ അ​ട​ച്ച​ശേ​ഷ​മാ​ണ് വീ​ട്ടി​ൽ പോ​കാ​നാ​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് കാ​ഞ്ഞാ​ർ എ​സ്.​ഐ ബി​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി പ​ണം​ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Koovapally bus accident: Passengers were taken out by breaking glass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.