വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന പ​ഴ​യ സ​ർ​ക്കി​ൾ ഓ​ഫി​സ് കെ​ട്ടി​ടം

കാഞ്ഞാർ സർക്കിൾ ഓഫിസ് കെട്ടിടം അനാഥമായി നശിക്കുന്നു

കാ​ഞ്ഞാ​ർ: കാ​ഞ്ഞാ​ർ സ​ർ​ക്കി​ൾ ഓ​ഫി​സ് വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു കി​ട​ന്നു ന​ശി​ക്കു​ന്നു. കാ​ഞ്ഞാ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന് പി​റ​കി​ലെ പ​ഴ​യ സ​ർ​ക്കി​ൾ ഓ​ഫി​സ് കെ​ട്ടി​ട​മാ​ണ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​യി​ൽ​നി​ന്ന് എ​സ്.​ഐ​മാ​രെ മാ​റ്റി സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ​മാ​രെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​രാ​യി ചു​മ​ത ന​ൽ​കി​യ​തു മു​ത​ലാ​ണ് കാ​ഞ്ഞാ​റി​ലെ പ​ഴ​യ സ​ർ​ക്കി​ൾ ഓ​ഫി​സ് കെ​ട്ടി​ടം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

നി​ല​വി​ൽ സ​ർ​ക്കി​ൾ ഓ​ഫി​സ് ഉ​ൾ​പ്പെ​ടെ എ​ല്ലാം കാ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് എ​തി​ർ​വ​ശ​ത്തെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ഴ​യ സ​ർ​ക്കി​ൾ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ലേ​ക്ക് ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സ് മാ​റ്റാ​ൻ ആ​ലോ​ച​ന​ക​ൾ ന​ട​ന്നെ​ങ്കി​ലും മു​ട്ട​ത്ത് പു​തി​യ കെ​ട്ടി​ടം പ​ണി​യാ​ൻ അ​നു​മ​തി​യാ​യ​തോ​ടെ അ​തും മു​ട​ങ്ങി. ഗു​ണ​പ്ര​ദ​മാ​യ രീ​തി​യി​ൽ കെ​ട്ടി​ടം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags:    
News Summary - Kanjar circle office building is decaying like an orphan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.