idl rosh vij വിജയം ജനങ്ങളെ ചങ്കോട് ചേർത്തുനിർത്തിയതിൻെറ പ്രതിഫലം -റോഷി അഗസ്റ്റിൻ കട്ടപ്പന: ഇടുക്കി മണ്ഡലത്തിൽ ജനങ്ങൾ തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് അവരെ തൻെറ ചങ്കോട് ചേർത്തുനിർത്തിയതുകൊണ്ടാണെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. 2001 മുതൽ മണ്ഡലത്തിൽ എം.എൽ.എ എന്ന നിലയിൽ സജീവമായി ഇടപെടുന്നുണ്ട്. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എപ്പോഴും കൂടെയുണ്ടാകും. പട്ടയപ്രശ്നത്തിലും പ്രളയത്തിലും കാർഷികോൽപന്നങ്ങളുടെ വിലയിടിവിലും റോഡ്, പാലം, കുടിവെള്ളം, ഗതാഗതം, വീട് തുടങ്ങി എല്ലാ പ്രശ്നങ്ങളിലും അവരോടൊപ്പം നിന്നിട്ടുണ്ട്. അതിന് അവർ മുന്നണി നോക്കാതെ നൽകിയ പ്രതിഫലമാണ് ഈ വിജയം. തുടർന്നും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുമെന്നും റോഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.