നെടുങ്കണ്ടം: ഉടുമ്പന്‍ചോലയിൽ എതിര്‍ സ്ഥാനാർഥി എം.എം. മണി വിജയിച്ചാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന്്് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടത്തിയ പ്രസ്താവനയില്‍നിന്ന് ഇ.എം. ആഗസ്തി ഞായറാഴ്ച മലക്കം മറിഞ്ഞു. 'ഞാന്‍ അങ്ങിനെ പറഞ്ഞിട്ടില്ല. തൻെറ എതിര്‍ സ്ഥാനാർഥി 20,000 വോട്ടിന് ജയിക്കും എന്നൊരു പ്രവചനം ഒരു ചാനല്‍ പ്രീ- പോള്‍ സർവേയില്‍ നടത്തിയിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ചലഞ്ച് ചെയ്തിരുന്നു. 20,000 വോട്ടിന് വിജയിച്ചാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന്്്. എന്നാല്‍, ആ ചലഞ്ച് ഏറ്റെടുക്കാന്‍ ചാനല്‍ ഇപ്പോഴും തയാറായിട്ടില്ല എന്ന് മാത്രമല്ല ചാനല്‍ ചലഞ്ചിനെ വളച്ചൊടിക്കുകയാണ്. എൻെറ വാക്ക് മാറ്റാന്‍ ഞാന്‍ തയാറല്ല'. ചലഞ്ചില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ അതില്‍ വെള്ളം ചേര്‍ത്ത് ഒളിച്ചോടുന്നത് മാധ്യമ ധര്‍മമല്ലെന്നും ആഗസ്തി ഞായറാഴ്ച രാവിലെ പറഞ്ഞു. എന്നാല്‍, മണിയുടെ ലീഡ് 20,000 പിന്നിട്ടപ്പോള്‍ തിങ്കളാഴ്ച തല മൊട്ടയടിക്കുമെന്നും സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്നും ഫേസ്ബുക്ക് പേജില്‍ ആഗസ്തി തിരുത്തിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.