തൊടുപുഴ: വിദ്യാർഥികളുടെ ഒാൺലൈൻ പഠനം സുഗമമാക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലാപ്ടോപ് നൽകുന്നതിന് കെ.എസ്.എഫ്.ഇയും കുടുംബശ്രീ മിഷനും സംയുക്തമായി ആരംഭിച്ച പദ്ധതിയിൽനിന്ന് പ്രധാനപ്പെട്ട രണ്ട് കമ്പനി പിന്മാറി. നിലവിലെ രീതിയിൽ ലാപ്ടോപ്പിന് പണമടച്ചവർക്ക് മാസങ്ങൾ കഴിഞ്ഞിട്ടും നൽകാനാവാത്ത സാഹചര്യത്തിൽ പദ്ധതി പുതിയ രൂപത്തിൽ നടപ്പാക്കും.
കോവിഡ് പശ്ചാത്തലത്തിൽ ആഗോളതലത്തിൽ കമ്പ്യൂട്ടർ സാമഗ്രികൾക്ക് ദൗർലഭ്യമുള്ളതായി ചൂണ്ടിക്കാട്ടി എച്ച്.പി, ലെനോവോ കമ്പനികളാണ് പിന്മാറിയത്.
കുടുംബശ്രീ അംഗങ്ങൾക്ക് കെ.എസ്.എഫ്.ഇയുടെ വിദ്യാശ്രീ സമ്പാദ്യപദ്ധതിയിൽ പ്രതിമാസം 500 രൂപ വീതം 30 തവണയായി 15,000 രൂപ അടച്ച് ലാപ്ടോപ് സ്വന്തമാക്കാൻ കഴിയുന്നതായിരുന്നു പദ്ധതി. മൂന്നുതവണ തുടർച്ചായി 500 രൂപ അടച്ചാൽ ലാപ്ടോപ് നൽകുമെന്നായിരുന്നു വാഗ്ദാനം. 65,896 പേർ ആവശ്യപ്പെെട്ടങ്കിലും അയ്യായിരത്തിൽ താഴെ മാത്രമാണ് വിതരണം ചെയ്തത്. പലതിെൻറയും ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതിയും ഉയർന്നു. കഴിഞ്ഞദിവസം ധനമന്ത്രി കെ.എൻ. ബാലഗോപാലിെൻറ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗമാണ് പദ്ധതി നിലവിലെ രീതിയിൽ തുടരേണ്ടെന്ന് തീരുമാനിച്ചത്.
ലാപ്ടോപ്പുകൾ കെ.എസ്.എഫ്.ഇ നേരിട്ട് വിതരണം ചെയ്യുന്നതിനുപകരം ലാപ്ടോപ്പോ ടാബ്ലറ്റോ വാങ്ങിയ ശേഷം ബിൽ കെ.എസ്.എഫ്.ഇ ശാഖയിൽ ഹാജരാക്കിയാൽ ഇതിെൻറ വില അല്ലെങ്കിൽ പരമാവധി 20,000 രൂപ അനുവദിക്കുന്നതാണ് പുതിയ പദ്ധതി.
ഇതിെൻറ ഭാഗമായി പ്രതിമാസം 500 രൂപ വീതം 30 തവണ അടക്കേണ്ട നിലവിലെ ചിട്ടി 40 തവണയായി പുനഃക്രമീകരിക്കും.അതേസമയം, ലാപ്ടോപ് കിട്ടാൻ കാലതാമസം പ്രശ്നമല്ലാത്തവർക്ക് കമ്പനികളിൽനിന്ന് ലഭ്യമാകുന്ന മുറക്ക് കെ.എസ്.എഫ്.ഇ വഴി വിതരണം ചെയ്യും. ലാപ്ടോപ് വാങ്ങാൻ രണ്ട് രീതികളിൽ ഏത് സ്വീകരിക്കണമെന്ന് ഗുണഭോക്താവിന് തീരുമാനിക്കാം.
കമ്പനികൾക്കെതിരെ കെ.എസ്.എഫ്.ഇ നടപടിക്ക്
വിദ്യാശ്രീ പദ്ധതിപ്രകരം വിതരണം ചെയ്യാനുള്ള ലാപ്ടോപ് നൽകുന്നതിൽ വീഴ്ച വരുത്തിയ എച്ച്.പി, ലെനോവോ കമ്പനികൾക്കെതിരെ കെ.എസ്.എഫ്.ഇ നിയമ നടപടിക്ക്. ഇതിന് മാനേജിങ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യത്തെ ചുമതലപ്പെടുത്തി. ജൂലൈ അവസാനത്തോടെ 42,000 ലാപ്ടോപ്പുകളാണ് ഇൗ കമ്പനികൾ നൽകേണ്ടിയിരുന്നത്. എന്നാൽ, ഒന്നുപോലും ലഭിച്ചില്ല.
ഗുണഭോക്താക്കൾക്ക് വിതരണം ചെയ്ത എയ്സർ, കൊക്കോണിക്സ് ലാപ്ടോപ്പുകളെ സംബന്ധിച്ച പരാതി ബന്ധപ്പെട്ട കമ്പനികൾതന്നെ പരിഹരിക്കണമെന്നും ഉന്നതതല യോഗത്തിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.