Posted On
date_range Updated On
date_range കാട്ടിറച്ചിയുമായി വയോധികനും മകനും അറസ്റ്റിൽ
അടിമാലി: ചാരായവേട്ടക്ക് എത്തിയ നാർകോട്ടിക് സംഘത്തിന് ലഭിച്ചത് കാട്ടിറച്ചി. വയോധികനും മകനും അറസ്റ്റിൽ. മാങ്കുളം മുനിപാറ ഇടയാട്ട് കുന്നേൽ പ്രസന്നൻ (62), മകൻ പ്രണവ് (30) എന്നിവരെയാണ് അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് ഇവർ പിടിയിലായത്.
വീട്ടിലെ അലമാരക്കുള്ളിൽ സൂക്ഷിച്ച രണ്ടുകിലാേയാളം ഉണക്ക ഇറച്ചി ഇവരിൽനിന്ന് പിടികൂടി. ഇത് കാട്ടുേപാത്തിെൻറ ഇറച്ചിയാണെന്ന് സംശയിക്കുന്നതായി മാങ്കുളം ഫാറസ്റ്റ് റേഞ്ച് ഓഫിസർ പറഞ്ഞു. പ്രസന്നെൻറ വീട്ടിൽ ചാരായം വാറ്റും വിൽപനയും നടക്കുന്നതായ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ചാരായം പിടികൂടാൻ കഴിഞ്ഞില്ല. നേരത്തേയും വാറ്റ് കേസിൽ പ്രസന്നൻ പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.