പ്രിയദർശിനി പദ്ധതി ഹൈറേഞ്ചിൽ നാമമാത്രം

അടിമാലി: കെ.എസ്ആർ.ടി.സിയിലെ സ്ത്രീ സൗജന്യ യാത്ര ഹൈറേഞ്ച് മേഖലയിലെ സ്ത്രീകൾക്ക് വലിയതോതിൽ പ്രയോജനം ലഭിക്കില്ല. അടിമാലി പ്രൈവറ്റ് സ്റ്റാൻഡിലൂടെ കയറിയിറങ്ങുന്ന 120 കെ.എസ്.ആർ.ടി.സി സർവീസുകളിൽ 26 എണ്ണം മാത്രമാണ് ഓർഡിനറി. ഇതിൽ കൂടുതലും ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന അടിമാലി -മൂന്നാർ-കോതമംഗലം മേഖലയിലേക്ക് ഉള്ളതാണ്.

എന്നാൽ ഹൈറേഞ്ചിൽ അടിമാലിയുമായി ബന്ധപ്പെടുന്നതും കൂടുതൽ സ്വകാര്യ ബസുകൾ ഓടുന്നതുമായ അടിമാലി പണിക്കൻകുടി, അടിമാലി -രാജാക്കാട്, പൂപ്പാറ, അടിമാലി -ചെറുതോണി റൂട്ടുകളിൽ ഓർഡിനറി ബസുകൾ നാമമാത്രയാണ്. അടിമാലി മേഖലയിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബസുകൾ ഓടുന്നത് അടിമാലി - കല്ലാർകുട്ടി റൂട്ടിലാണ്. ഈ റൂട്ടിൽ ഒരു ദിവസം ആറ് ഓർഡിനറി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. മേഖലയിലേക്ക് കൂടുതൽ ഓർഡറി സർവീസുകൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അ​ടി​മാ​ലി ബ​സ് സ്റ്റാ​ൻ​ഡ് വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളു​ടെ റൂ​ട്ടും സ​മ​യ​വും

  • മൂ​ന്നാ​ർ - അ​ടി​മാ​ലി - ആ​ന​ക്കു​ളം : രാ​വി​ലെ 7.20
  • മൂ​ന്നാ​ർ ആ​ല​പ്പു​ഴ : രാ​വി​ലെ 7.20
  • കോ​ത​മം​ഗ​ലം സൂ​ര്യ​നെ​ല്ലി : രാ​വി​ലെ 7.40
  • മൂ​ന്നാ​ർ കോ​ട്ട​യം : രാ​വി​ലെ എ​ട്ട്
  • ആ​ലു​വ-​പൂ​പ്പാ​റ : രാ​വി​ലെ എ​ട്ട്
  • തൊ​ടു​പു​ഴ -ദേ​വി​കു​ളം : രാ​വി​ലെ എ​ട്ട്
  • മൂ​ന്നാ​ർ - കു​യി​ലി​മ​ല : രാ​വി​ലെ 8.20
  • ആ​ലു​വ -ദേ​വി​കു​ളം : രാ​വി​ലെ ഒ​മ്പ​ത്
  • മൂ​ന്നാ​ർ - ആ​ലു​വ : രാ​വി​ലെ ഒ​മ്പ​ത്
  • എ​റ​ണാ​കു​ളം - പ​യ​സ് ന​ഗ​ർ : രാ​വി​ലെ 9.40
  • കൊ​ടു​ങ്ങ​ല്ലൂ​ർ -മൂ​ന്നാ​ർ : രാ​വി​ലെ 10.20
  • ചെ​റു​തോ​ണി - അ​ടി​മാ​ലി : രാ​വി​ലെ 10.30
  • സൂ​ര്യ​നെ​ല്ലി - എ​റ​ണാ​കു​ളം : രാ​വി​ലെ 10.30
  • ക​ട്ട​പ്പ​ന - മൂ​വാ​റ്റു​പു​ഴ : രാ​വി​ലെ 10.50
  • ദേ​വി​കു​ളം -എ​റ​ണാ​കു​ളം : രാ​വി​ലെ 11.20
  • സൂ​ര്യ​നെ​ല്ലി -എ​റ​ണാ​കു​ളം : ഉ​ച്ച​ക്ക് 12.10
  • മൂ​ന്നാ​ർ -ക​ട്ട​പ്പ​ന : രാ​വി​ലെ 11.30
  • അ​ടി​മാ​ലി -മു​ട്ടു​കാ​ട് : ഉ​ച്ച​ക്ക് 12.40
  • ദേ​വി​കു​ളം - എ​റ​ണാ​കു​ളം : ഉ​ച്ച​ക്ക് 12.40
  • പൂ​പ്പാ​റ -ആ​ലു​വ : ഉ​ച്ച​ക്ക്12.45
  • അ​ടി​മാ​ലി -കു​മ​ളി : ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന്, അ​ഞ്ച്
  • ആ​ലു​വ -നെ​ടു​ങ്ക​ണ്ടം : ഉ​ച്ച​ക​ഴി​ഞ്ഞ് 3.35
  • മു​ട്ടു​കാ​ട് - അ​ടി​മാ​ലി : വൈ​കി​ട്ട് 4.20
  • എ​റ​ണാ​കു​ളം -പ​യ​സ് ന​ഗ​ർ : വൈ​കി​ട്ട് 5.05
  • അ​ടി​മാ​ലി - തേ​നി : വൈ​കി​ട്ട് 5.30
  • അ​ടി​മാ​ലി -മൂ​ന്നാ​ർ : വൈ​കി​ട്ട് 5.45
Tags:    
News Summary - Priyadarshini project is just a name in the high range

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.