67 കേന്ദ്രങ്ങളിൽ വായനദിന പരിപാടികൾ

തൊടുപുഴ: വായന ദിനമായ 19ന് സാക്ഷരത മിഷൻ ജില്ലയിലെ 67 കേന്ദ്രങ്ങളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. എസ്​.എൻ.ഡി.പി വി.എച്ച്.എസ്​.എസ്​ അടിമാലി, ഗവ. എച്ച്.എസ്​.എസ്​ മറയൂർ, പഞ്ചായത്ത് എച്ച്.എസ്​.എസ്​ വണ്ടിപ്പെരിയാർ, ഗവ. എച്ച്.എസ്​.എസ്​ വാഴത്തോപ്പ്, ഗവ. ട്രൈബൽ എച്ച്.എസ്​.എസ്​ കട്ടപ്പന, ഗവ. വി.എച്ച്.എസ്​.എസ്​ തൊടുപുഴ, ജി.ജി.എച്ച്.എസ്​.എസ്​ തൊടുപുഴ എന്നിവിടങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സാക്ഷരത മിഷന്‍റെ 60 വിദ്യാകേന്ദ്രങ്ങളിലുമാണ് വായന ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. പുസ്​തക വായന, ക്വിസ്​ മത്സരം, വായനദിന സന്ദേശം, രചന മത്സരം, കത്തെഴുത്ത് മത്സരം എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. സമ്പർക്ക പഠനകേന്ദ്രങ്ങളിലും വിദ്യാകേന്ദ്രങ്ങളിലും രാവിലെ 10 മുതലാണ് പരിപാടികൾ. ജനപ്രതിനിധികളും സാക്ഷരത മിഷൻ ജീവനക്കാരും തുല്യത പഠന കേന്ദ്രങ്ങളിലെ അധ്യാപകരും പഠിതാക്കളും പങ്കെടുക്കുമെന്ന് സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എം. അബ്ദുൽകരീം അറിയിച്ചു. വായനദിനം ജില്ലതല ഉദ്ഘാടനം നാളെ അടിമാലി: വായനദിനം ജില്ലതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന്​ ആനച്ചാല്‍ സംസ്‌കാര വായനശാലയില്‍ വിവിധ പരിപാടികളോടെ നടക്കും. വായന പക്ഷാചരണത്തിന്‍റെ സില്‍വര്‍ ജൂബിലി വര്‍ഷം​ പ്രമാണിച്ച്​ ജൂലൈ 18വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലതല വായന ദിനാഘോഷം അഡ്വ. എ. രാജ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് അധ്യക്ഷതവഹിക്കും. കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ് എന്നിവര്‍ സംസാരിക്കും. കെ.എസ്.ടി എംപ്ലോയീസ് സംഘ് ജില്ല സമ്മേളനം തൊടുപുഴ: കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത തൊഴിലാളി സംഘടനയായ കെ.എസ്.ടി എംപ്ലോയീസ് സംഘിന്‍റെ (ബി.എം.എസ്) ജില്ല സമ്മേളനം തൊടുപുഴ ബി.എം.എസ് ഹാളിൽ നടന്നു. പ്രതിനിധി സമ്മേളനം കെ.എസ്.ടി.ഇ.എസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ വി.എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ല പ്രസിഡന്‍റ്​ കെ. ജയൻ, എൻ.ജി.ഒ സംഘ് സംസ്ഥാന സമിതി അംഗം വി.കെ. സാജൻ, ജില്ല സെക്രട്ടറി എസ്. അരവിന്ദ്, ട്രഷറർ എം.ബി. ഗിരീഷ്, സംസ്ഥാന സെക്രട്ടറി എം.ആർ. രമേശ് കുമാർ, ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, ബി.എം.എസ് ജില്ല വൈസ്​ പ്രസിഡന്‍റ്​ കെ.എം. സിജു എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിന്റെ ഭാഗമായി പ്രവർത്തകർ അണിനിരന്ന പ്രകടനവും തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് നടന്നു. ഉച്ചകഴിഞ്ഞ്​ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന പൊതുസമ്മേളനം കെ.എസ്.ടി.ഇ.എസിന്റെ (ബി എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി വി.എൻ. രവീന്ദ്രൻ (പ്രസി), എസ്. അരവിന്ദ് (സെക്ര), എം.ബി. ഗിരീഷ് (ട്രഷ), എൻ.പി. അജി (വർക്കിങ്​ പ്രസി) എന്നിവരടങ്ങുന്ന പതിനൊന്നംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. TDL PRARHINIDHI SAMMELAM കെ.എസ്.ടി എംപ്ലോയീസ് സംഘ് പ്രതിനിധി സമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡന്‍റ്​ എസ്. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.