590 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

നെടുങ്കണ്ടം: തൂക്കുപാലം വട്ടുപാറയിലും ഇടത്വമെട്ടിലും എക്‌സൈസ് നടത്തിയ പരിശോധനയില്‍ . ഉടുമ്പന്‍ചോല എക്‌സൈസ് സംഘവും എക്‌സൈസ് ഇൻറലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ട് വ്യത്യസ്​ത കേസുകളിലായി 590 ലിറ്റര്‍ കോട പിടികൂടി നശിപ്പിച്ചത്. വട്ടുപാറ കണ്ണന്താനത്ത് വീട്ടില്‍ ഷിജിന്‍ എന്നയാളുടെ വീടി​ൻെറ പിന്നിലെ കാലിത്തൊഴുത്തില്‍ 150 ലിറ്റര്‍ കോടയാണ് കണ്ടെത്തിയത്. ഷിജിനെ പ്രതിയാക്കി കേസെടുത്തു. ഇയാള്‍ വീട്ടിലില്ലാതിരുന്നതിനാല്‍ അറസ്​റ്റ്​ ചെയ്യാനായിട്ടില്ല. നിര്‍മലാപുരം ഇടത്വമെട്ട് കരയില്‍ ടവറിനു സമീപത്തെ റിസോര്‍ട്ടിന് പിന്‍വശം ആള്‍ത്താമസമില്ലാത്ത പറമ്പില്‍ രണ്ട് ബാരലുകളിലായി സൂക്ഷിച്ച 440 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. കേസ് രജിസ്​റ്റര്‍ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ഉടുമ്പന്‍ചോല എക്​സൈസ്​ സി.​െഎ കെ. സന്തോഷ്കുമാറി​ൻെറ നേതൃത്വത്തില്‍ ഇൻറലിജന്‍സ് ബ്യൂറോ പ്രിവൻറിവ് ഓഫിസര്‍ എം.പി പ്രമോദ്, പ്രിവൻറിവ് ഓഫിസര്‍മാരായ കെ.എന്‍. രാജന്‍, പി.ബി. രാജേന്ദ്രന്‍, കെ.ഷനേജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.എസ്. രുണ്‍, എം. നൗഷാദ് , അരുണ്‍ രാജ്, ഇ.സി. ജോജി, ഷിബു ജോസഫ് ,വനിത സിവില്‍ എക്‌സൈസ് ഒാഫിസര്‍ ജി. രേഖ എന്നിവരാണ്​ പരിശോധന നടത്തിയത്​. idl ndk koda nasippikkunnu പിടിച്ചെടുത്ത കോട നശിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.