തൊടുപുഴ: ജില്ലയില്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 11.89 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1083 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 28, ആലക്കോട് രണ്ട്, അറക്കുളം മൂന്ന്, അയ്യപ്പൻകോവിൽ ഒന്ന്, ചക്കുപള്ളം 16, ചിന്നക്കനാൽ 26, ദേവികുളം നാല്, ഇടവെട്ടി ആറ്, ഏലപ്പാറ 16, ഇരട്ടയാർ രണ്ട്, കഞ്ഞിക്കുഴി ആറ്, കാമാക്ഷി ഒന്ന്, കാഞ്ചിയാർ ഏഴ്, കാന്തല്ലൂർ ഒന്ന്, കരിമണ്ണൂർ 12, കരിങ്കുന്നം രണ്ട്, കരുണാപുരം ആറ്, കട്ടപ്പന 11, കോടിക്കുളം മൂന്ന്, കൊക്കയാർ ഒന്ന്, കൊന്നത്തടി ഒന്ന്, കുമാരമംഗലം മൂന്ന്, കുമളി 25, മണക്കാട് രണ്ട്, മാങ്കുളം രണ്ട്, മറയൂർ ഏഴ്, മരിയാപുരം രണ്ട്, മൂന്നാർ 16, മുട്ടം അഞ്ച്, നെടുങ്കണ്ടം നാല്, പള്ളിവാസൽ 25, പീരുമേട് 20, പെരുവന്താനം മൂന്ന്, പുറപ്പുഴ രണ്ട്, രാജാക്കാട് അഞ്ച്, രാജകുമാരി 29, ശാന്തൻപാറ 16, സേനാപതി 31, തൊടുപുഴ 31, ഉടുമ്പൻചോല 19, ഉടുമ്പന്നൂർ രണ്ട്, വണ്ടൻമേട് 12, വണ്ടിപ്പെരിയാർ എട്ട്, വണ്ണപ്പുറം അഞ്ച്, വാത്തിക്കുടി 10, വാഴത്തോപ്പ് 18, വെള്ളത്തൂവൽ രണ്ട്, വെള്ളിയാമറ്റം മൂന്ന്. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷദ്വീപ്: എൽ.ഡി.എഫ് പ്രതിഷേധം നാളെ തൊടുപുഴ: ലക്ഷദ്വീപ് അഡ‍്മിനിസ്ട്രേറ്ററുടെ ഫാഷിസ്റ്റ് നടപടിയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ വ്യാഴാഴ്ച ജില്ലയിലെ മുഴുവൻ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലും കോവിഡ് മാനദണ്ഡം പാലിച്ച് പ്ലക്കാർഡുകളേന്തി പ്രതിഷേധിക്കും. ഇടതു പാർട്ടി പ്രവർത്തകരും ബഹുജന സംഘടനകളും പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ കെ.കെ. ശിവരാമൻ അഭ്യർഥിച്ചു. പ്രവേശനോത്സവം തൊടുപുഴ: ഗവ. വി.എച്ച്.എസ്.എസിൽ ഓൺലൈനായി പ്രവേശനോത്സവം സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ കൗൺസിലർ അഫ്സൽ ഉദ്ഘാടനം നിർവഹിച്ചു. പൂർവ വിദ്യാർഥി സംഘടന വൈസ് പ്രസിഡൻറ് സെയ്ത് മുഹമ്മദ്, സ്കൂൾ ഹെഡ് മിസ്ട്രസ് വാസന്തി, എ.ഇ.ഒ ഷീബ മുഹമ്മദ്, വി. എച്ച്.എസ്.എസ് പ്രിൻസിപ്പൽ സംഗീത, പി.ടി.എ പ്രസിഡൻറ് ചാക്കോ, സ്കൂൾ അധ്യാപകരായ ഓമന, ഷമീന, ഷൈല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.