തൊടുപുഴ: ജില്ലയിൽ 351പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 235 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.71 ശതമാനം. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ അഞ്ച്കേസുകൾ സ്ഥിരീകരിച്ചു. തോപ്രാംകുടി സ്വദേശി (32), വാത്തിക്കുടി മന്നാത്തറ സ്വദേശികൾ (39, 33), കുമളി സ്വദേശി (22) പീരുമേട് പള്ളിക്കുന്ന് സ്വദേശി (58). കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -എട്ട്, ആലക്കോട് - ആറ്, അറക്കുളം- അഞ്ച്, അയ്യപ്പൻകോവിൽ -19, ചക്കുപള്ളം - ആറ്, ചിന്നക്കനാൽ - ഒന്ന്, ദേവികുളം - നാല്, ഇടവെട്ടി -നാല്, ഏലപ്പാറ -നാല്, ഇരട്ടയാർ -ഒന്ന്, കഞ്ഞിക്കുഴി - 12, കാമാക്ഷി -ഒന്ന്, കാഞ്ചിയാർ -അഞ്ച്, കരിമണ്ണൂർ - 18, കരിങ്കുന്നം -ഏഴ്, കട്ടപ്പന - 15, കോടിക്കുളം -രണ്ട്, കൊക്കയാർ -മൂന്ന്, കൊന്നത്തടി - 29, കുടയത്തൂർ - 25, കുമാരമംഗലം -രണ്ട്, കുമളി - 12, മണക്കാട് -രണ്ട്, മാങ്കുളം -രണ്ട്, മുട്ടം - 20, നെടുങ്കണ്ടം -എട്ട്, പള്ളിവാസൽ -ഒന്ന്, പാമ്പാടുംപാറ - രണ്ട്, പീരുമേട് -അഞ്ച്, പെരുവന്താനം -ഒന്ന്, പുറപ്പുഴ -അഞ്ച്, രാജാക്കാട് -അഞ്ച്, രാജകുമാരി -10, ശാന്തൻപാറ -ഒന്ന്, തൊടുപുഴ - 36, ഉടുമ്പൻചോല -രണ്ട്, ഉടുമ്പന്നൂർ -രണ്ട്, ഉപ്പുതറ -ഒന്ന്, വണ്ടന്മേട് -രണ്ട്, വണ്ടിപ്പെരിയാർ -രണ്ട്, വണ്ണപ്പുറം -ഒമ്പത്, വാത്തിക്കുടി - 10, വാഴത്തോപ്പ് -അഞ്ച്, വെള്ളത്തൂവൽ -ആറ്, വെള്ളിയാമറ്റം - 25. ------------- അധ്യാപക കൺവെൻഷൻ ഇന്ന് ചെറുതോണി: കെ.എസ്.ടി.എ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ കലാ -കായിക- പ്രവൃത്തിപരിചയ അധ്യാപകരുടെ ജില്ല കൺവെൻഷൻ ഞായറാഴ്ച മൂന്നിന് ഓൺലൈനായി സംഘടിപ്പിക്കും. കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് കെ.ആർ. ഷാജിമോൻ അധ്യക്ഷനാകും കെ.വി. അനീഷ് ലാൽ വിഷയം അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.