185 നിയമലംഘനങ്ങൾ; 8.44 ലക്ഷം പിഴയീടാക്കി

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ശു​ചി​ത്വ​മി​ഷ​ന്റെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡു​ക​ൾ ഈ ​വ​ർ​ഷം ഇ​തു​വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് 185 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. ര​ണ്ട് ജി​ല്ലാ​ത​ല സ്ക്വാ​ഡു​ക​ൾ​ക്ക്​ പു​റ​മേ ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് ഓ​ഫി​സ​ർ​മാ​രു​ടെ (ഐ.​വി.​ഒ) നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന്​ സ്ക്വാ​ഡു​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല വി​ജി​ല​ൻ​സ് സ്ക്വാ​ഡു​ക​ളു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഏ​പ്രി​ൽ 22 വ​രെ ജി​ല്ലാ​ത​ല സ്ക്വാ​ഡു​ക​ൾ ചേ​ർ​ന്ന്​ ആ​കെ 508 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. ഇ​തി​ൽ 185 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. 844500 രൂ​പ പി​ഴ ഈ​ടാ​ക്കി.

പി​ഴ ഈ​ടാ​ക്കു​ന്ന​ത് അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ്. ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​രോ​ധി​ത പ്ലാ​സ്റ്റ‌ി​ക്കി​ന്റെ ഉ​പ​യോ​ഗം, അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യ​ൽ, പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട​ൽ, ക​ത്തി​ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​യ്ക്കു​ക​യാ​ണ് പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യം. സ്ക്വാ​ഡ് സം​വി​ധാ​ന​ത്തി​നു പു​റ​മേ 9446700800 എ​ന്ന വാ​ട്സാ​പ് ന​മ്പ​റി​ലൂ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - 185 violations; 8.44 lakh fine imposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.