തൊടുപുഴ: ജില്ലയില്‍ ഞായറാഴ്ച 1046 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 26.97 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 109പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 70, ആലക്കോട് 14, അറക്കുളം 25, അയ്യപ്പൻകോവിൽ 22, ബൈസൺവാലി 18, ചക്കുപള്ളം ആറ്, ദേവികുളം ഒമ്പത്, ഇടവെട്ടി 44, ഏലപ്പാറ 10, ഇരട്ടയാർ നാല്, കഞ്ഞിക്കുഴി 25, കാമാക്ഷി 11, കാഞ്ചിയാർ ഒന്ന്, കാന്തല്ലൂർ മൂന്ന്, കരിമണ്ണൂർ ഒമ്പത്, കരിങ്കുന്നം 38, കരുണാപുരം മൂന്ന്, കട്ടപ്പന 11, കോടിക്കുളം 12, കൊക്കയാർ ആറ്, കൊന്നത്തടി 24, കുടയത്തൂർ 26, കുമാരമംഗലം 24, കുമളി 34, മണക്കാട് 34, മാങ്കുളം അഞ്ച്, മറയൂർ ഏഴ്, മരിയാപുരം 10, മൂന്നാർ 15, മുട്ടം 31, നെടുങ്കണ്ടം 53, പള്ളിവാസൽ 33, പാമ്പാടുംപാറ ഏഴ്, പീരുമേട് എട്ട്, പെരുവന്താനം എട്ട്, പുറപ്പുഴ ഒമ്പത്, രാജാക്കാട് ഏഴ്, രാജകുമാരി രണ്ട്, ശാന്തൻപാറ നാല്, സേനാപതി മൂന്ന്, തൊടുപുഴ 108, ഉടുമ്പൻചോല അഞ്ച്, ഉടുമ്പന്നൂർ 31, ഉപ്പുതറ എട്ട്, വണ്ടൻമേട് 30, വണ്ടിപ്പെരിയാർ 28, വണ്ണപ്പുറം 39, വാത്തിക്കുടി 17, വാഴത്തോപ്പ് 41, വെള്ളത്തൂവൽ 10, വെള്ളിയാമറ്റം 44. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 18 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കുമാരമംഗലത്തും നെടുങ്കണ്ടത്തും ഡി.സി.സി കുമാരമംഗലം: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെത്തുടർന്ന് കുമാരമംഗലം, നെടുങ്കണ്ടം പഞ്ചായത്തുകളിൽ ഡൊമിസിലറി കെയര്‍ സൻെറര്‍ (ഡി.സി.സി) പ്രവര്‍ത്തനം തുടങ്ങി. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കുമാരമംഗലം പൈങ്കുളം സൻെറ് തോമസ് യു.പി സ്‌കൂളിലാണ് ഡി.സി.സി പ്രവര്‍ത്തിക്കുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി 50 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രോഗികള്‍ക്ക് പഞ്ചായത്തിന് കീഴിലെ ജനകീയ ഹോട്ടലില്‍നിന്ന് ഭക്ഷണം എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷമീന നാസര്‍ പറഞ്ഞു. 211 കോവിഡ് രോഗികളാണ് പഞ്ചായത്തിലുള്ളത്. നെടുങ്കണ്ടം പഞ്ചായത്തിൻെറ നേതൃത്വത്തില്‍ പഞ്ചായത്ത് യു.പി സ്‌കൂളിലാണ് കേന്ദ്രം. 50 കിടക്കകളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഭക്ഷണ വിതരണത്തിനായി കാൻറീന്‍ സൗകര്യവുമുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയന്‍ സൻെറര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിജോ നടക്കല്‍, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സഹദേവന്‍, ഡി. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.