p2 leaddd തൊടുപുഴ: ഇൗ വർഷത്തെ പ്ലസ്ടു പരീക്ഷയിൽ ഇടുക്കി ജില്ലയിൽ 87.51 ശതമാനം വിജയം. 1,387 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വൊക്കേഷനൽ ഹയർ സെക്കൻഡറി (വി.എച്ച്.എസ്.സി) പരീക്ഷയിൽ 77.80 ശതമാനമാണ് വിജയം. പ്ലസ്ടു സ്കൂൾ ഗോയിങ് വിഭാഗത്തിൽ 79 സ്കൂളുകളിൽ നിന്നായി 10,673 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. ഇതിൽ 9,340 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതിയ 158 പേരിൽ 116 പേർ ഉപരിപഠനത്തിന് അർഹരായി. 73.42 ആണ് വിജയശതമാനം. മൂന്ന് പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഒാപൺ സ്കൂൾ വിഭാഗത്തിൽ 56.88 ആണ് വിജയ ശതമാനം. പരീക്ഷ എഴുതിയ 538 പേരിൽ 306 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ആറ് പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ജില്ലയിലെ നാല് സ്കൂളുകൾ നൂറ് ശതമാനം കൈവരിച്ചു. സൻെറ് തോമസ് ഇ.എം.എച്ച്.എസ്.എസ് അട്ടപ്പള്ളം, കുമളി, എസ്.എച്ച്.ഇ.എം എച്ച്.എസ്.എസ് മൂലമറ്റം, മരിയഗിരി എച്ച്.എസ്.എസ് പീരുമേട്, മോഡൽ റസിഡൻഷ്യൽ സ്കൂൾ മൂന്നാർ എന്നീ സ്കൂളുകൾക്കാണ് നൂറുശതമാനം വിജയം. 590 വിദ്യാർഥികളാണ് ജില്ലയിൽനിന്ന് വി.എച്ച്.എസ്.സി പരീക്ഷ എഴുതിയത്. ഇവരിൽ 459 പേർ വിജയിച്ചു. വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്നു. കഴിഞ്ഞവർഷം 76 ശതമാനമായിരുന്നത് ദേവിയാർ കോളനി ഗവ. വി.എച്ച്.എസ്.എസ് 91.49 ശതമാനവും വാഴത്തോപ്പ് ഗവ. വി.എച്ച്.എസ്.എസ് 92.86 ശതമാനവും വിജയം നേടി ജില്ലയിൽ മികച്ച നേട്ടം കൈവരിച്ചു. കണ്ടിന്യൂസ് ഇവാല്യുവേഷൻ ആൻഡ് ഗ്രേഡിങ് സ്കീമിൽ പരീക്ഷ എഴുതിയ 406 പേരിൽ 281 പേർ ഉപരിപഠനത്തിന് അർഹരായി. 69.21 ആണ് ഇൗ വിഭാഗത്തിൽ വിജയ ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.