ബന്ധുവിൻെറ ഫേസ്ബുക്ക് അക്കൗണ്ട് വഴി യുവാവിൻെറ 37,000 രൂപ തട്ടിയെടുത്തു ചെറുതോണി: ബന്ധുവിൻെറ പേരിൽ വ്യാജ ഫേസ്ബുക്ക്, വാട്സ്ആപ് അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടിയതായി പരാതി. വാഴത്തോപ്പ് പാറക്കുളങ്ങരയില്‍ ജോമറ്റിൻെറ 37,000 രൂപയാണ് നഷ്ടപ്പെട്ടത്. പാലക്കാടുള്ള ബന്ധു ഷാജന്‍ മാത്യുവിൻെറ അക്കൗണ്ട് ഹൈജാക്ക് ചെയ്താണ് പണം ആവശ്യപ്പെട്ടത്. ഷാജൻെറ സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും അടിയന്തരമായി 50,000 രൂപ വേണമെന്നും ആവശ്യപ്പെട്ടാണ് ജോമെറ്റിന് സന്ദേശം വന്നത്. ഇരുവരും മുമ്പ് പണമിടപാട് നടത്താറുള്ളതിനാലും ഒരു ഡോക്ടറുടെ അക്കൗണ്ട് നമ്പര്‍ പണമയക്കാന്‍ നല്‍കിയതിനാലും ജോമെറ്റിന് സംശയം തോന്നിയില്ല. സന്ദേശം അയച്ചയാൾ അക്കൗണ്ട് നമ്പര്‍ ഉറപ്പാക്കാൻ ജോമെറ്റിൻെറ അക്കൗണ്ടിലേക്ക് ഒരുരൂപ അയച്ചു. കിട്ടിയെന്ന് ബോധ്യപ്പെട്ടശേഷം ജോമെറ്റ് ആദ്യം 15,000 രൂപയും പിന്നീട് 22,000 രൂപയും കൈമാറി. പിന്നീട് ബന്ധുവിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഷാജൻെറ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കെല്ലാം ഇത്തരത്തില്‍ സന്ദേശം അയച്ചെങ്കിലും ജോമറ്റ് മാത്രമേ പണം അയച്ചുള്ളു. പണമയക്കാന്‍ നല്‍കിയ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണെടുത്തിരുന്നു. രണ്ടാംതീയതിയാണ് പണം നഷ്ടപ്പെട്ടത്. ആറാം തീയതിവരെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതു സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.