മൂലമറ്റം: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലാകമാനം ശനിയാഴ്‌ച നടന്ന ലോക് അദാലത്തിൽ 3010 കേസുകൾ തീർപ്പാക്കി. കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമുള്ള കേസുകൾ ഉൾപ്പെടെ ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്ന 2342 പിഴ ഒടുക്കിത്തീർക്കാവുന്ന കേസുകൾ, 107 വാഹനാപകട നഷ്ടപരിഹാര കേസുകൾ, 487 ബാങ്ക് റിക്കവറി കേസുകൾ അടക്കം വിവിധ കേസുകൾ എന്നിവയിലൂടെ 10,36,82,535/-രൂപയുടെ വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്. 31,27,750/- രൂപ പിഴയിനത്തിൽ സർക്കാറുകളിലേക്ക് ഒടുക്കുകയുണ്ടായി. ജില്ല ജഡ്ജി പി.എസ്. ശശികുമാർ, ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി പി.എ. സിറാജുദ്ദീൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. അദാലത്തിന്‍റെ ഭാഗമായി ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ പിഴയടച്ച് തീർക്കാവുന്ന കേസുകൾക്കായി സ്പെഷൽ സിറ്റിങ് ഏർപ്പെടുത്തിയിരുന്നു. tdl mltm 4 മുട്ടം ഐ.എച്ച്.ആർ.ഡി സ്കൂളിൽ നടന്ന ലോക് അദാലത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.