സപ്ലൈകോ സൂപ്പർ മാർക്കറ്റ്​ ഉദ്​ഘാടനം 26ന്​

തൊടുപുഴ: സംസ്ഥാന സിവിൽ സപ്ലൈസ്​ കോർപറേഷന്​ കീഴിൽ ജില്ലയില്‍ നവീകരണം പൂര്‍ത്തിയായ ചെറുതോണി, അണക്കര സൂപ്പര്‍ മാര്‍ക്കറ്റുകൾ ശനിയാഴ്ച ​വൈകീട്ട്​ 5.30ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ പരീക്ഷ 26ന് ഇടുക്കി: ജില്ലയിലെ 21 സ്ഥലങ്ങളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ പരീക്ഷ 26ന്​ രാവിലെ 10 മുതൽ വൈകീട്ട്​ നാലുവരെ വിവിധ ബാച്ചുകളായി പൈനാവ് കയിലിമല ഗവ. മോഡല്‍ പോളിടെക്നിക് കോളജില്‍ നടത്തും. പരീക്ഷാർഥികള്‍ അരമണിക്കൂര്‍ മുമ്പ് ഹാളില്‍ എത്തണം. ഹാള്‍ടിക്കറ്റ് ഇ-മെയിലിൽ അയച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ അക്ഷയ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04862 232215.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.