കട്ടപ്പനയിൽ വഴിവിളക്കു​കൾ​ സ്ഥാപിക്കാൻ 26 ലക്ഷം

കട്ടപ്പന: നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ 26 ലക്ഷം രൂപ ചെലവിൽ വഴി വിളക്കുകൾ സ്ഥാപിക്കുന്നു. മാസങ്ങളായി ഭൂരിഭാഗം വഴിവിളക്കും തകരാറിലായിരുന്നു. ഇത് രാത്രിയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. നഗരസഭയിലെ 34 വാർഡിലും വഴിവിളക്കുകൾ സ്ഥാപിക്കും. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. കൗൺസിലർമാരുടെ ആവശ്യപ്രകാരം ഫണ്ട് വകയിരുത്തിയാണ് പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടമായി ടൗൺ വാർഡുകൾ കേന്ദ്രീകരിച്ച് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനം ആരംഭിച്ചു. അടുത്ത ഘട്ടമായി മറ്റ് മേഖലയിലും ലൈറ്റുകൾ സ്ഥാപിക്കൽ തുടരും. കെ.എസ്.ഇ.ബി വൈദ്യുതിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ലൈറ്റാണ് സ്ഥാപിക്കുന്നത്. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാനാണ് നഗരസഭ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.