തൊടുപുഴ: ലീഗൽ സർവിസസ് അതോറിറ്റി നേതൃത്വത്തിൽ ജില്ലയിലെ എല്ലാ കോടതികളിലും 26ന് ലോക് അദാലത് സംഘടിപ്പിക്കും. കോടതിയുടെ പരിഗണനയിലുള്ളതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്ക് വായ്പക്കേസുകൾ, കെ.എസ്.ഇ.ബി, ജല അതോറിറ്റി, ബി.എസ്.എൻ.എൽ, സ്വകാര്യമൊബൈൽ കമ്പനികൾ, തൊഴിൽവകുപ്പ്, രജിസ്ട്രേഷൻ എന്നിങ്ങനെ വകുപ്പുകൾ സമർപ്പിച്ച കേസുകൾ പരിഗണിക്കും. മജിസ്ട്രേറ്റ് കോടതികളിലെ പെറ്റിക്കേസുകൾ തീർപ്പാക്കുന്നതിൻെറ ഭാഗമായി 26ന് സ്പെഷൽ സിറ്റിങ്ങും സംഘടിപ്പിക്കും. അദാലത്തിൽ കക്ഷികൾക്ക് നേരിട്ടോ അഭിഭാഷകർ മുഖേനയോ ഹാജരാകാമെന്ന് ഡി.എൽ.എസ്.എ ചെയർമാനും പ്രിൻസിപ്പൽ ജില്ല ജഡ്ജിയുമായ പി.എസ്. ശശികുമാർ, ഡി.എൽ.എസ്.എ സെക്രട്ടറിയും സബ് ജഡ്ജിയുമായ സിറാജുദ്ദീൻ പി.എ. എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.