ജില്ലയില്‍ 223 ​േപർക്കുകൂടി കോവിഡ്

തൊടുപുഴ: ജില്ലയില്‍ കോവിഡ് ബാധിതർ ശനിയാഴ്​ച മാത്രം 223പേർ. ഇതിൽ 217പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 17 ആലക്കോട് 2 അറക്കുളം 1 ചക്കുപള്ളം 2 ചിന്നക്കനാൽ 1 ദേവികുളം 2 ഇടവെട്ടി 1 ഏലപ്പാറ 3 ഇരട്ടയാര്‍ 7 കഞ്ഞിക്കുഴി 1 കാഞ്ചിയാര്‍ 26 കാന്തല്ലൂർ 5 കരിമണ്ണൂര്‍ 2 കട്ടപ്പന 20 കോടിക്കുളം 1 കൊക്കയാര്‍ 4 കൊന്നത്തടി 1 കുടയത്തൂര്‍ 26 കുമാരമംഗലം 3 മണക്കാട് 5 മരിയാപുരം 9 നെടുങ്കണ്ടം 5 പാമ്പാടുംപാറ 3 പീരുമേട് 3 പുറപ്പുഴ 2 രാജാക്കാട് 6 രാജകുമാരി 12 സേനാപതി 3 തൊടുപുഴ 24 ഉടുമ്പന്നൂര്‍ 3 ഉപ്പുതറ 1 വണ്ടന്‍മേട് 2 വണ്ടിപ്പെരിയാര്‍ 1 വണ്ണപ്പുറം 9 വാഴത്തോപ്പ് 2 വെള്ളത്തൂവൽ 4 വെള്ളിയാമറ്റം 4. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത മൂന്ന്​ കേസുകളാണ്​ സ്ഥിരീകരിച്ചത്​. അറക്കുളം ഇലപ്പള്ളി സ്വദേശി (73) കട്ടപ്പന കൊച്ചുതോവാള സ്വദേശിനി (57). കട്ടപ്പന സ്വദേശി (54). എന്നിവർ. സ്വീകരണം നൽകി തൊടുപുഴ: ഏഴല്ലൂർ പ്ലാ​േൻറഷൻ മേഖലയിൽ വിവിധ പാർട്ടികളിൽനിന്ന്​ സി.പി.എമ്മിലേക്ക് എത്തിയവർക്ക്​ പാർട്ടി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്ര​ൻെറ നേതൃത്വത്തിൽ സ്വീകരണം നൽകി. ഏഴല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.ബി ടിബി അധ്യക്ഷതവഹിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം നീതുമോൾ ഫ്രാൻസിസ്, കുമാരമംഗലം പഞ്ചായത്ത്‌ അംഗം ശരത് ബാബു തുടങ്ങിയവർ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗം വി.ടി. പാപ്പച്ചൻ സ്വാഗതവും എം.എം. റഷീദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.