ജില്ലയിൽ 190 പേര്‍ക്കുകൂടി കോവിഡ്​

തൊടുപുഴ: ജില്ലയില്‍ 190 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 177 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യപ്രവർത്തകനും ഇതരസംസ്ഥാനത്തുനിന്നെത്തിയ അഞ്ചു പേർക്കും വിദേശത്തുനിന്നെത്തിയ നാലുപേർക്കും വ്യാഴാഴ്​ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ മൂന്ന്​ കേസ്​ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാർ സ്വദേശി (47), ഉടുമ്പന്നൂർ സ്വദേശിനി (30), തൊടുപുഴ കാരിക്കോട് സ്വദേശിനി (39) എന്നിവരുടെ രോഗത്തി​ൻെറ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച് : കട്ടപ്പന -23, തൊടുപുഴ -16, അടിമാലി -6, അറക്കുളം -5, അയ്യപ്പന്‍കോവില്‍ -1, ചക്കുപള്ളം -3, ഇടവെട്ടി -8, ഏലപ്പാറ -5, ഇരട്ടയാര്‍ -5, കഞ്ഞിക്കുഴി- 3, കാഞ്ചിയാര്‍- 11, കാന്തല്ലൂർ -1, കരിമണ്ണൂര്‍- 2, കരിങ്കുന്നം -6, കരുണാപുരം- 5, കോടിക്കുളം- 4, കുടയത്തൂര്‍- 5, കുമാരമംഗലം- 7, കുമളി -5, മണക്കാട് -10, മരിയാപുരം -1, മൂന്നാര്‍- 2, മുട്ടം -4, നെടുങ്കണ്ടം -12, പള്ളിവാസല്‍- 2, പാമ്പാടുംപാറ- 7, പീരുമേട് -1, പെരുവന്താനം -1, രാജാക്കാട് -1, ഉടുമ്പഞ്ചോല -2, ഉടുമ്പന്നൂര്‍- 6, ഉപ്പുതറ- 3, വണ്ടിപ്പെരിയാര്‍- 2, വണ്ണപ്പുറം -12, വാത്തിക്കുടി- 1 വാഴത്തോപ്പ് -2 .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.