അയ്യപ്പൻകോവിൽ ഉപതെരഞ്ഞെടുപ്പ് മേയ്​ 17ന്

കട്ടപ്പന: അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത്​ നാലാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുൻ പ്രസിഡന്‍റ്​ മിനി നന്ദകുമാർ രാജിവെച്ച ഒഴിവിൽ മെയ് 17നാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ നവംമ്പർ 18നാണ്​ രാജി നൽകിയത്​. സി.പി.ഐ അംഗമായിരുന്ന മിനി നന്ദകുമാർ വാർഡ് മെംബർ സ്ഥാനവും പഞ്ചായത്ത് പ്രസിഡന്‍റ്​ സ്ഥാനവും രാജി വെച്ചതോടെ പുതിയ പഞ്ചായത്ത് പ്രസിഡന്‍റായി സി.പി.ഐയിലെ നിഷാമോൾ ബിനോജ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ബുധനാഴ്ച മുതൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു കോണ്‍ഗ്രസ് ബ്ലോക്ക്​ സെക്രട്ടറി രാജിവെച്ചു നെടുങ്കണ്ടം: കോണ്‍ഗ്രസ് ബ്ലോക്ക്​ സെക്രട്ടറിയും നെടുങ്കണ്ടം പഞ്ചായത്ത്​ അംഗവും ഐ.എന്‍.ടി.യു.സിയടക്കം വിവിധ യൂനിയനുകളുടെ ഭാരവാഹിയുമായിരുന്ന ഷിബു ചെരികുന്നേല്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും ഔദ്യോഗിക സ്ഥാനങ്ങളും രാജിവെച്ച്​ കേരള കോണ്‍ഗ്രസിൽ എം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരുപറ്റം നേതാക്കന്മാരുടെ പാര്‍ട്ടിയായി ജില്ലയിലും നെടുങ്കണ്ടത്തും കോണ്‍ഗ്രസ് മാറിയെന്ന്​ അദ്ദേഹം ആരോപിച്ചു. ഭാര്യയും കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍നിന്ന്​ രാജിവെച്ചതായി ഷിബു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.