ജനകീയാസൂത്രണ ആഘോഷം 17​ മുതൽ

നെടുങ്കണ്ടം: ജനകീയാസൂത്രണ പ്രസ്ഥാനത്തി​ൻെറ ഒരു വര്‍ഷത്തെ രജതജൂബിലി ആഘോഷങ്ങള്‍ക്ക്്് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികളോടെ 17ന് തുടക്കമാകും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരിപാടികള്‍. പഞ്ചായത്ത് പ്രസിഡൻറുമാരായിരുന്ന രമ സുകുമാരന്‍, എം. സുകുമാരന്‍, തമ്പി സുകുമാരന്‍, ജോയി ഉലഹന്നാന്‍, ടി. മോഹനന്‍, സിബി മൂലേപ്പറമ്പില്‍, ശ്യാമള വിശ്വനാഥന്‍, ലീലാമ്മ തോമസ്, എസ്. ജ്ഞാനസുന്ദരം എന്നിവരെ ആദരിക്കും. ഉച്ചക്ക് രണ്ടിന്​ ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയന്‍ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.