മുണ്ടൻമുടിയിലും നെടുങ്കണ്ടത്തും തെരുവു​നായ്​ ആക്രമണം; 12 പേർക്ക്​ കടിയേറ്റു

തൊടുപുഴ/നെടുങ്കണ്ടം: വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടൻമുടിയിലും നെടുങ്കണ്ടത്തും തെരുവുനായുടെ ആക്രമണത്തിൽ സ്ത്രീകളടക്കം 12 പേർക്ക്​ കടിയേറ്റു. മുണ്ടൻമുടി പ്രദേശത്ത്​ അഞ്ചുപേർക്കും നെടുങ്കണ്ടത്തിന് സമീപം കല്‍ക്കൂന്തല്‍, കരടിവളവ്, മഞ്ഞപ്പെട്ടി, കട്ടക്കാല എന്നിവിടങ്ങളിൽ വയോധികയടക്കം ഏഴ്​​ പേർക്കുമാണ്​ കടിയേറ്റത്​. മുണ്ടൻമുടിയിൽ ചിറ്റടിയിൽ വർക്കി (69), കറുകപ്പിള്ളിൽ ലില്ലിക്കുട്ടി ജോസഫ്​ (70), പരിയാത്ത്​ ശാലിനി സന്ദീപ്​ (38), വലിയവീട്ടിൽ ടിൻസ്​ (34), കൊല്ലംപറമ്പിൽ മറിയം ചാക്കോ (92) എന്നിവരെയാണ്​ ബുധനാഴ്ച രാവിലെ തെരുവുനായ്​ കടിച്ചത്​​. വീടി‍ൻെറ വാതിൽ തുറന്ന്​ പുറത്തിറങ്ങിയ ലില്ലിക്കുട്ടിയെ വരാന്തയിൽ കിടന്ന നായ്​ കടിക്കുകയായിരുന്നു. കൈയിൽ നിരവധി കടിയേറ്റ ലില്ലിക്കുട്ടിക്ക്​ സാരമായ പരിക്കുണ്ട്​. മറ്റുള്ളവർക്ക്​ രാവിലെ പള്ളിയിൽനിന്ന്​ മടങ്ങുമ്പോഴാണ്​ കടിയേറ്റത്​. പരിക്കേറ്റവർ​ തൊടുപുഴയിലെ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ പന്നിഫാമുകളിലേക്ക്​ സമീപസ്ഥലങ്ങളിലെയും അയൽ ജില്ലകളിലെയും ഹോട്ടലുകളിൽനിന്ന്​ എത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഫാം ഉടമകളുടെ വീടിന്​ സമീപം റോഡരികിൽ ഇറക്കിവെക്കാറുണ്ട്​. സ്ഥിരമായി ഇത്​ ഭക്ഷിക്കാനെത്തുന്ന തെരുവുനാക്കളാണ്​ നാട്ടുകാർക്ക്​ ഭീഷണിയായി മാറിയത്​. ഇതുസംബന്ധിച്ച്​ വണ്ണപ്പുറം പഞ്ചായത്തിൽ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി​യില്ലെന്ന്​ നാട്ടുകാർ പറയുന്നു. നെടുങ്കണ്ടത്ത് രണ്ട് ദിവസങ്ങളിലായാണ് ഏഴുപേരെ നായ്​ കടിച്ചത്​. രാവിലെ വീടിന് സമീപത്തെ കൃഷിയിടത്തിലേക്ക്​ ഇറങ്ങിയ 75കാരി രത്നമ്മയെ ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ രത്നമ്മയുടെ കൈക്കും പുറത്തും കാലിലിലും കടിയേറ്റു. മഞ്ഞപ്പെട്ടി മേഖലയില്‍ പുലര്‍ച്ച നടക്കാനിറങ്ങിയവർക്കാണ്​ കടിയേറ്റത്​. പരിക്കേറ്റവർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. TDL news cutting TDL dog മുണ്ടൻമുടിയിൽ തെരുവുനായുടെ കടിയേറ്റ വർക്കി, ലില്ലിക്കുട്ടി ജോസഫ്​, ശാലിനി സന്ദീപ്​ എന്നിവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.