നെടുങ്കണ്ടത്തെ​ 10 കേന്ദ്രത്തില്‍ സാനിറ്റൈസര്‍ ബൂത്തുകള്‍ തയാർ

നെടുങ്കണ്ടം: കോവിഡ് പ്രതിരോധഭാഗമായി ടൗണിലെ തിരക്കേറിയ പ്രധാന 10 കേന്ദ്രത്തില്‍ ഗ്രാമ പഞ്ചായത്ത്് സാനിറ്റൈസര്‍ ബൂത്തുകള്‍ സ്ഥാപിച്ചു. ആദ്യഘട്ടത്തില്‍ പഞ്ചായത്ത് സ്​കൂള്‍ ജങ്​ഷന്‍, കിഴക്കേ കവല, പഞ്ചായത്ത് ഓഫിസ് ജങ്​ഷന്‍, കരുണാ ജങ്​ഷന്‍, സെന്‍ട്രല്‍ ജങ്​ഷന്‍, പടിഞ്ഞാറെകവല വികസന സമിതി സ്‌റ്റേജ്, സ്വകാര്യ ബസ് സ്​റ്റാൻഡ്​ കല്ലാര്‍, എഴുകംവയല്‍ ടൗണ്‍, തൂക്കുപാലം ടൗണ്‍ എന്നിവിടങ്ങളിലാണ് ബൂത്തുകള്‍. ഓരോ ബൂത്തിനും ആറായിരത്തോളം രൂപയാണ്​ മുതല്‍മുടക്ക്​. ജനോപകാരപ്രദമായാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ബൂത്തുകള്‍ സഥാപിക്കും. കൈകൊണ്ട് സ്പര്‍ശിക്കാതെ ചവിട്ടി സാനിറ്റൈസര്‍ എടുത്ത് ഉപയോഗിക്കാം. കോവിഡിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളെപ്പറ്റിയുള്ള വിവരണവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബൂത്തുകളുടെ ഉദ്ഘാടനം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സിജോ നടക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി. അജികുമാര്‍, പഞ്ചായത്ത്​ അംഗങ്ങളായ എം.എസ്. മഹേശ്വരന്‍, ഡി .ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. idl ndk ഗ്രാമ പഞ്ചായത്ത് സാനിറ്റൈസര്‍ ബൂത്തുകളുടെ ഉദ്ഘാടനം പ്രസിഡൻറ്​ ശോഭന വിജയന്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.