ഭീതി ഉരുൾപൊട്ടും മലയോരം (ലോക്കൽ പരമ്പര 1)

ഒരോ മഴക്കാലവും ഇടുക്കിയുടെ നെഞ്ചിടിപ്പ്​ കൂട്ടുന്നു​. ഉരുൾപൊട്ടലി​ൻെറയും വെള്ളപ്പൊക്കത്തി​ൻെറയും മണ്ണിടിച്ചിലി​ൻെറയും ഭീതിനിറഞ്ഞ ഒാർമകൾ മലയോര ജില്ലക്ക്​​ ഒരുപാടുണ്ട്​. തലേന്നുവരെ തൊട്ടടുത്ത് നിന്നവർ, വിശേഷം പറഞ്ഞവർ പെ​ട്ടന്നൊരുവേള അപ്രത്യക്ഷരാകുന്നത്​ ആഘാതം വളരെ വലുതാണ്​. തുടരുന്ന പ്രകൃതിദുരന്തങ്ങളിൽനിന്ന്​ മോചനം കൊതിക്കുന്ന ഇടുക്കിയുടെ ആകുലതകളിലേക്ക്​ ഒരു അന്വേഷണം. -------------- ആധിയാണ്​, ഒാരോ മഴക്കാലവും കഴുത്തൊപ്പം മണ്ണുമൂടി കിടക്കു​​േമ്പാഴും ഹസൻകുട്ടി തിരഞ്ഞത്​ ഭാര്യയെയും മക്കളെയും പേരക്കുട്ടികളെയുമായിരുന്നു. വീടിരുന്ന സ്​ഥാനത്ത്​ വലിയ പാറക്കല്ലുകള​ും മൺകൂനകളും മാത്രം. 2018ലെ പെരുമഴക്കാലത്ത്​ അടിമാലി എട്ടുമുറിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദേശീയപാതയോരത്ത് വർഷങ്ങളായി താമസിച്ചുവന്ന കുന്നേൽ ഹസൻകുട്ടിക്ക്​ നഷ്​ടമായത്​ ഭാര്യയും മകനും മരുമകളും രണ്ടു പേരക്കുട്ടികളും. ദുരന്തം നടന്ന്​ മൂന്നുവർഷം പിന്നിടു​േമ്പാഴും ഹസൻകുട്ടിയെ ആ ഓർമകൾ വേട്ടയാടുന്നു​. ഇപ്പോഴും ആശുപത്രികൾ കയറിയിറങ്ങുകയാണ്​ ഇദ്ദേഹം. പരസഹായമില്ലാതെ നടക്കാൻ കഴിയില്ല. ഒരുമിച്ചത്താഴം ഉണ്ട് ഉറങ്ങാൻ കിടന്ന ഉറ്റവരെ ദുരന്തം കവർന്നുവെന്ന്​​ ഓർക്കാൻപോലുമുള്ള കരുത്ത്​ 73കാനായ ഹസൻകുട്ടിക്കില്ല. ഇട​ുക്കിയിൽ ദുരന്തങ്ങൾ അ​വശേഷിപ്പിക്കുന്നവരുടെ ഒരു മുഖം മാത്രമല്ല ഇത്​. ഇത്തരത്തിൽ നൂറുകണക്കിനാളുകളാണ്​ വേദനയോടെ പാതിജീവനുമായി മലയോരത്ത്​ ജീവിക്കുന്നത്. ***** ****** ****** ****** ഇടുക്കിയിലെ സുന്ദരമായ പ്രദേശങ്ങളിലൊന്നായിരുന്നു പെട്ടിമുടി. 2020 ആഗസ്​റ്റ്​ ആറിന്​ രാത്രിയിലായിരുന്നു മലമുകളിൽനിന്ന്​ ഇര​ച്ചെത്തിയ ഉരുൾ പെട്ടിമുടിക്ക്​ മുകളിൽ​ പതിച്ചത്​. നാല്​ ലയങ്ങളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗർഭിണികളുമടക്കം 70പേരുടെ ജീവൻ നഷ്​ടപ്പെട്ടു. 12പേർ മാത്രമാണ്​ അവശേഷിച്ചത്​. അത്യന്തം ഭയാനകവും സമാനതകളില്ലാത്തതുമായിരുന്നു ആ ദുരന്തം. ഉറ്റവരെ നഷ്​ടപ്പെട്ടവരുടെ വിലാപങ്ങൾ ഇന്നും ​െപട്ടിമുടിയിലെ തേയിലത്തോട്ടങ്ങളിൽ അലയടിക്കുന്നുണ്ട്​​. മുമ്പും പലതവണ ഭീമൻ ഉരുളുകൾ നിരവധി ജീവനുകളെ കാർന്നെടുത്തിട്ടുണ്ട്​. 1958ൽ മൂന്നാറിലുണ്ടായ ഉരുൾപൊട്ടലിൽ 13പേരാണ്​ മരിച്ചത്​. 250ലധികം വീടുകൾ തകർന്നു. 1974 ഉം ഉരുൾപൊട്ടൽ 13ജീവനുകൾ കവർന്നു. 1989ൽ കൂമ്പാൻ പാറയിൽ വീടിന്​ മുകളിലേക്ക്​ ഉരുൾവീണ്​ ഒമ്പതുപേർ മരിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ നാടുകാണിയിലും മുതുവാൻ കുടിയിലും മാങ്കുളത്തുമായി 12 ജീവനുകൾ നഷ്​ടമായി. 1994ൽ നാൽപതേക്കറിൽ ഉരുൾപൊട്ടി വീട്ടിൽ ഉറങ്ങിക്കിടന്ന ഏഴുപേരാണ്​ മരണമടഞ്ഞത്​. 97ൽ പഴമ്പിള്ളിച്ചാലിൽ ഉരുൾപൊട്ടി 19 പേരും മരണപ്പെട്ടു. 2004ൽ ഉരുൾപൊട്ടലിനെ തുടർന്ന്​ ചെക്​ഡാം തകർന്ന്​ ഒരു കുടുബത്തിലെ അഞ്ചുപേരാണ്​ ഇല്ലാതായത്​. ഇതുകൂടാതെ ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും നിരവധി ജീവനുകളാണ്​ കവർന്നത്​. ഓരോവർഷം കഴിയു​േമ്പാഴും ദുരന്തങ്ങൾ ആവർത്തിക്കുന്നതല്ലാതെ കുറയുന്നില്ല. പെട്ടിമുടിയടക്കമുള്ള ദുരന്തങ്ങളും കൂട്ടമരണമൊന്നും പാഠങ്ങളാകുന്നില്ല. പ്രതിവിധികളും പരിഹാരങ്ങളും ചർച്ചയാകുന്നുമില്ല. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങൾക്കാണ്​ കഴിഞ്ഞ പ്രളയകാലങ്ങളിൽ ഇടുക്കി സാക്ഷ്യംവഹിച്ചത്​. 2018ലും 19ലുമായി 278 ഇടങ്ങളിൽ ഉരുൾപൊട്ടലും 1800ലേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായതായാണ്​ കണക്കുകൾ. ഇൗ മഴക്കാലവും ജില്ലക്ക്​ വലിയ ആശങ്കകളും ദുരിതവുമാണ്​ സമ്മാനിക്കുന്നത്​. ------ ദുരന്തസാധ്യത പട്ടികയിൽ 89 വില്ലേജുകൾ ചെറിയൊരു മഴപെയ്​താൽ പോലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും പതിവാണ്​. കേരളത്തിൽ ഏറ്റവുമധികം ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ലകളിൽ മുന്നിലാണ് ഇടുക്കി. അഞ്ച്​ താലൂക്കുകളിലും ഭൂരിഭാഗം പ്രദേശങ്ങളും ദുരന്തസാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളാണെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്തസൂചിക റിപ്പോർട്ട്​ പറയുന്നു​. പെരിങ്ങാശ്ശേരി, ചീനിക്കുഴി, ഇലപ്പിള്ളി, എടാട്, അടിമാലി, കട്ടപ്പന, ഇരട്ടയാർ, കുമളി, രാജാക്കാട്, രാജകുമാരി പോലുള്ള മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളാണ്​. വിനോദസഞ്ചാരികളുടെ ഇഷ്​ടകേന്ദ്രങ്ങളായ ഇടുക്കിയിലെ മൂന്നാർ, വാഗമൺ മേഖലയിലും കനത്ത മഴ പ്രതിസന്ധി സൃഷ്​ടിക്കുന്ന സ്ഥലങ്ങളാണ്​. ജില്ലയിലെ 62 വില്ലേജുകളിൽ മണ്ണിടിച്ചിൽ​ സാധ്യതയും 27 ഇടത്ത്​ വെള്ളപ്പൊക്ക സാധ്യതയുമുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്​. ------- മണ്ണിടിച്ചിൽ\ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങൾ കുമാരമംഗലം, കോടിക്കുളം, വണ്ണപ്പുറം, കഞ്ഞിക്കുഴി, ഉടുമ്പന്നൂർ, നെയ്യശ്ശേരി, കരിമണ്ണൂർ, കാരി​ക്കോട്​, തൊടുപുഴ, മണക്കാട്​, പുറപ്പുഴ, കരിങ്കുന്നം, മുട്ടം, ആലക്കോട്​, വെള്ളിയാമറ്റം, അറക്കുളം, കുടയത്തൂർ, ഇലപ്പള്ളി, ഇടുക്കി, കഞ്ഞിക്കുഴി, കൊന്നത്തടി, ഉപ്പുതോട്​, മന്നാംകണ്ടം, മാങ്കുളം, ആനവിരട്ടി, വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി, പള്ളിവാസൽ, മൂന്നാർ, മറയൂർ, കീഴാന്തൂർ, കാനതല്ലൂർ, വട്ടവട, ബൈസൺവാലി, ചിന്നക്കനാൽ, പൂപ്പാറ, രാജകുമാരി, രാജാക്കാട്​, ഉടുമമ്പൻചോല, കാന്തിപ്പാറ, ശാന്തൻപാറ, ചതുരംഗപാറ, പാറത്തോട്​, കൽകൂന്തൽ, തങ്കമണി, കട്ടപ്പന, പാമ്പാടുപാറ, കരുണാപുരം, വണ്ടന്മേട്​, അണക്കര, ചക്കുപള്ളം, അയ്യപ്പൻകോവിൽ, ആനവിലാസം, വാഗമൺ, ഏലപ്പാറ, കൊക്കയാർ, പെരുവന്താനം, പീരുമേട്​, മഞ്ചുമല, പെരിയാർ, കുമളി, മ്ലാപ്പാറ ---------- വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ​ കുമാരംമംഗലം, കോടിക്കുളം, വണ്ണപ്പുറം, ഉടു​മ്പന്നൂർ, നെയ്യശ്ശേരി, കാരിക്കോട്​, തൊടുപുഴ, മണക്കാട്​, പുറപ്പുഴ, കരിങ്കുന്നം, മുട്ടം, വെള്ളിയാമറ്റം, ഇടുക്കി, ചിന്നക്കനാൽ, പൂപ്പാറ, രാജകുമാരി, രാജക്കാട്​, കൊന്നത്തടി, കാന്തിപ്പാറ, ചതുരംഗപ്പാറ, പാറത്തോട്​, ഉപ്പുതോട്​, തങ്കമണി, അണക്കര, വാഗമൺ, ഉപ്പുതറ, ഏലപ്പാറ, എന്നിവിടങ്ങളാണിവ. ------ (തുടരും) --------- ​TDL PEETIMUDI file photo ​പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ (ഫയൽ ചിത്രം) -------- ​TDL HASSANKUTTY ഹസൻകുട്ടി ------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.