ബോട്ടുകൾ വിശ്രമത്തിൽ; തേക്കടിയിൽ സഞ്ചാരികൾക്ക്​ നിരാശ

P/4 lead രണ്ട്​ ബോട്ടുകളാണ്​ മാറ്റിയിട്ടിരിക്കുന്നത്​ കുമളി: വിനോദസഞ്ചാരികളുടെ തിരക്കേറുമ്പോൾ തേക്കടിയിൽ ബോട്ട് സർവിസിന്​ ടിക്കറ്റില്ല. കൃത്യമായി അറ്റകുറ്റപ്പണി പൂർത്തിയാക്കാതെ ബോട്ടുകൾ കെ.ടി.ഡി.സി മാറ്റിയിട്ടിരിക്കുന്നതാണ് സഞ്ചാരികൾക്ക് വിനയാകുന്നത്. അറ്റകുറ്റപ്പണിക്കായി 2019ലാണ് കെ.ടി.ഡി.സിയുടെ ഇരുനില ബോട്ടായ ജലരാജ ഓട്ടം നിർത്തിയത്. അഞ്ചുതവണയായി 600 പേർക്ക് ഒരുദിവസം ഈ ബോട്ടിൽ യാത്രചെയ്യാനാവും. ബോട്ട് രണ്ടുവർഷമായി മാറ്റിയിട്ടതോടെ ഓരോ ദിവസവും 600 പേർക്കാണ് തേക്കടിയിൽ ടിക്കറ്റ് ലഭിക്കാതിരിക്കുന്നത്. ഇതോടൊപ്പം 30പേർക്ക് യാത്രചെയ്യാവുന്ന ജലസുന്ദരിയെന്ന ബോട്ടും വിശ്രമത്തിലാണ്. ഇതുവഴി 150 ടിക്കറ്റ് നഷ്ടമായി. കഴിഞ്ഞ ഈസ്റ്റർ ഒഴിവ് ദിവസങ്ങളിൽ തേക്കടിയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ തേക്കടിയിലെത്തി മടങ്ങി. ഇവരിൽ പലർക്കും ടിക്കറ്റ് ലഭിക്കാത്തതിനാൽ ബോട്ട് സവാരി നടത്താനായില്ല. രണ്ടുവർഷത്തിലധികമായി ബോട്ടുകൾ ഓട്ടം നിർത്തി വിശ്രമത്തിലായിട്ടും അധികൃതർ കണ്ട ഭാവം നടിച്ചിട്ടില്ല. ഇതുവഴി കെ.ടി.ഡി.സിക്ക് ലക്ഷങ്ങളാണ് വരുമാനനഷ്ടം. സംസ്ഥാനത്തെ കെ.ടി.ഡി.സി സ്ഥാപനങ്ങൾ പലതും നഷ്ടത്തിലായിട്ടും ലാഭത്തിന്‍റെ കണക്കുകൾ മാത്രം പറയുന്നതാണ് തേക്കടിയിലെ ബോട്ടിങ്​. അറ്റകുറ്റപ്പണി നടത്താൻ കരാർ നൽകിയെങ്കിലും ഇത് വേഗത്തിൽ പൂർത്തിയാക്കി ബോട്ട് ഓടിത്തുടങ്ങാത്തതിനുപിന്നിൽ തലസ്ഥാന ഓഫിസിലുള്ള ടെക്നിക്കൽ വിഭാഗം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് വിവരം. ............ cap: തേക്കടി തടാകതീരത്ത് മാറ്റിയിട്ടിരിക്കുന്ന കെ.ടി.ഡി.സിയുടെ ജലരാജ ബോട്ട് ......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.