ഗ്യാസ് ക്രിമറ്റോറിയവും നിർമിക്കും നെടുങ്കണ്ടം: ആധുനിക മാര്‍ക്കറ്റ് സമുച്ചയത്തിന്‍റെയും ഗ്യാസ് ശ്മശാനത്തിന്‍റെയും നിർമാണോദ്ഘാടനം എം.എം. എണി എം.എല്‍.എ നിര്‍വഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്‍റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ അധീനതയിലെ 93 സെന്റ് സ്ഥലത്താണ് മാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കുന്നത്. 19 കോടി മുടക്കിയാണ് മാലിന്യസംസ്കരണ പ്ലാന്റടക്കമുള്ള നിർമാണം. ഗവ. അക്രഡിറ്റഡ് ഏജന്‍സിയായ സിഡ്‌കോക്കാണ് നിര്‍മാണ ചുമതല. 55 ലക്ഷം രൂപ മുടക്കിയാണ് ആധുനിക ക്രിമറ്റോറിയം നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണ ചുമതല കോസ്റ്റ് ഫോര്‍ഡിനാണ്. താലൂക്ക് ആശുപത്രിയുടെ പിന്‍വശത്തായാണ് ക്രിമറ്റോറിയത്തിന്റെ ശിലാസ്ഥാപനം നടന്നത്. തുടര്‍ന്ന് വികസന സമിതി സ്റ്റേജില്‍ നടന്ന സമ്മേളനം എം.എം. മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ നടക്കല്‍, പഞ്ചായത്ത് സെക്രട്ടറി എ.വി. അജികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.