P/2 Lead.. 70 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായി * ശേഷി 40 മെഗാവാട്ട് തൊടുപുഴ: ഒരുപതിറ്റാണ്ടിലേറെ നീണ്ട കാത്തിരുപ്പിനൊടുവിൽ ജില്ലയിൽ ഒരു ജലവൈദ്യുതി പദ്ധതികൂടി യാഥാർഥ്യമാകുന്നു. 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുതി പദ്ധതിയിൽനിന്ന് ഈവർഷം അവസാനത്തോടെ വൈദ്യുതി ഉൽപാദിപ്പിച്ച് കെ.എസ്.ഇ.ബിയുടെ ഗ്രിഡിൽ എത്തിക്കുകയാണ് ലക്ഷ്യം. 2010ൽ കോഴിക്കോട് കുറ്റ്യാടി വിപുലീകരണ പദ്ധതിക്കുശേഷം ഇത്രയും സ്ഥാപിത ശേഷിയുള്ള പദ്ധതി സംസ്ഥാനത്ത് ആദ്യമാണ്. പെരിയാറിന്‍റെ പ്രധാന കൈവഴിയായ തൊട്ടിയാറിലെ ജലമാണ് പദ്ധതിയിൽ ഉപയോഗിക്കുന്നത്. 136.79 കോടിയുടെ ഭരണാനുമതിയോടെ 2009ൽ നിർമാണം ആരംഭിച്ച പദ്ധതി ദേവികുളം താലൂക്കിൽ മന്നാംകണ്ടം വില്ലേജിലാണ് സ്ഥിതിചെയ്യുന്നത്. മന്നാംകണ്ടം പഞ്ചായത്തിലെ വാളറയിൽ നിർമിക്കുന്ന 222 മീറ്റർ നീളമുള്ള കോൺക്രീറ്റ് വിയർ, 2.60 മീറ്റർ വ്യാസവും 199 മീറ്റർ നീളവുമുള്ള ടണൽ, 1252 മീറ്റർ നീളമുള്ള പെൻസ്റ്റോക് പൈപ്പ്, പവർഹൗസ്, ഇലക്ട്രോ മെക്കാനിക്കൽ എന്നിവ ഉൾപ്പെടുന്ന പ്രവൃത്തി 144 കോടിക്ക് ഏറ്റെടുത്തിരുന്നത് സി.പി.പി.എൽ -ചോങ്കിങ് കൺസോർഷ്യമാണ്. സമയബന്ധിതമായി നിർമാണം പുരോഗമിക്കാത്തതിനാൽ 2017ൽ കരാർ അവസാനിപ്പിക്കുകയും 280 കോടിക്ക് പുതുക്കിയ ഭരണാനുമതി നേടുകയും ചെയ്തു. തുടർന്ന്, 2018ൽ പ്രിൽ-എസ്.എസ്.ഐ.പി.എൽ കൺസോർഷ്യത്തിന് ബാക്കി ജോലി 97.77 കോടിക്ക് കരാർ നൽകുകയായിരുന്നു. വെല്ലുവിളിയായി പ്രളയവും കോവിഡും നിലവിൽ പദ്ധതിയുടെ 70 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായി. 2018ലെ പ്രളയവും തുടർന്നുവന്ന കോവിഡും പദ്ധതി പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. പദ്ധതിക്കായി സ്റ്റോറിൽ സൂക്ഷിച്ചിരുന്ന പല ഇലക്ട്രോ, മെക്കാനിക്കൽ ഉപകരണങ്ങളും 2018ലെ മലവെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ടു. പദ്ധതി പ്രദേശത്ത് ജോലിചെയ്തിരുന്ന എൻജിനീയർമാരുടെ സമയോചിത ഇടപെടലിലൂടെയാണ് പലതും വീണ്ടെടുത്തത്. പദ്ധതിക്ക് മൊത്തം വേണ്ടത് 23.05 ഹെക്ടർ ഭൂമിയാണ്. ഇതിൽ 4.81 ഹെക്ടർ വനഭൂമിയും 7.34 ഹെക്ടർ നദീതടവും 10.90 ഹെക്ടർ സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുത്തതുമാണ്. പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 30ഉം പത്തും മെഗാവാട്ട് ശേഷിയുള്ള പെൽട്ടൺ വീൽ ടർബൈനുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. രണ്ടുവർഷം കൊണ്ട് മുടക്കുമുതൽ തിരികെ പദ്ധതി പ്രവർത്തനക്ഷമമാകുമ്പോൾ പ്രതിവർഷം 29 ദശലക്ഷം യൂനിറ്റ് വൈദ്യുതി ലഭിക്കും. രണ്ടുവർഷം കൊണ്ട് മുടക്ക്മുതൽ തിരികെ ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടാംഘട്ടമായ ദേവിയാർ പദ്ധതിക്ക് 30 മെഗാവാട്ട് സ്ഥാപിതശേഷിയാണ് ഉദ്ദേശിക്കുന്നത്. തൊട്ടിയാർ ജലവൈദ്യുതി പദ്ധതിയിലെ ജലമാകും ഇതിനും ഉപയോഗിക്കുക. തൊട്ടിയാർ പവർഹൗസിന് സമീപം തന്നെ പുതിയ പവർ ഹൗസിനും സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. രണ്ടാംഘട്ടത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതോടൊപ്പം 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി, 24 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ചിന്നാർ ജലവൈദ്യുതി പദ്ധതി എന്നിവയുടെ നിർമാണവും പുരോഗമിക്കുകയാണ്. രണ്ട് മെഗാവാട്ടിന്‍റെ അപ്പർ കല്ലാർ പദ്ധതി കമീഷൻ ചെയ്തു. ചിത്രങ്ങൾ: TDL Thottiyar1 തൊട്ടിയാർ ജലവൈദ്യുതി പദ്ധതിയുടെ പവർഹൗസിന്‍റെ ഉൾവശം TDL Thottiyar2 പദ്ധതിയുടെ ഭാഗമായ 220 കെ.വി സ്വിച്ച്യാർഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.