ബ്ലേഡ്​ തട്ടിപ്പ്​: പ്രതിയുമായി തെളിവെടുപ്പ് നടത്തി

മുട്ടം: തൊടുപുഴയിലെ അരീപ്ലാവിൽ ഫിനാൻസിയേഴ്സ് ഉടമ മുട്ടം എള്ളുംപുറം അരീപ്ലാക്കൽ സിബി തോമസിനെ (49) പൊലീസ്​ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. സ്ഥാപനത്തിൽനിന്ന്​ നിരവധി രേഖകൾ കുളമാവ് പൊലീസ് പിടിച്ചെടുത്തു. ആറ്​ കേസുകളാണ് കുളമാവ് ഇൻസ്പെകടർ സുനിൽ തോമസ് അന്വേഷിക്കുന്നത്. മൂന്ന്​ കേസുകൾകൂടി തൊടുപുഴയിൽ രജിസ്റ്റർ ചെയ്തു. ഇതിന്‍റെ അന്വേഷണം തൊടുപുഴ സർക്കിളിനാണ്. വരും ദിവസങ്ങളിൽ ഈ കേസുകളിലും അറസ്റ്റ്​ ഉണ്ടാവും. കൊള്ളപ്പലിശയും ക്രമവിരുദ്ധ നടപടികളും ചൂണ്ടിക്കാട്ടി പണം വായ്പക്കെടുത്തവർ നൽകിയ പരാതിയിലാണ് സിബി അറസ്റ്റിലായത്​. ജി.എസ്.ടി വകുപ്പ്​ കഴിഞ്ഞദിവസം സ്ഥാപാനത്തിന്‍റെ ലൈസൻസ് റദ്ദാക്കിയിരുന്നു. tdl mltm5 അരീപ്ലാവിൽ ഫൈനാൻസിയേഴ്സ് ഉടമ മുട്ടം എള്ളുംപുറം അരീപ്ലാക്കൽ സിബി തോമസിനെ സ്ഥാപനത്തിൽ തെളിവെടുപ്പിന്​ എത്തിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.