വനംവകുപ്പ് എതിരുനിന്നാൽ ജനം പ്രതികരിക്കും -എം.എം. മണി

മൂന്നാർ: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടും നടപടികളും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാൽ എതിർക്കേണ്ടിവരുമെന്ന് മുൻ മന്ത്രി എം.എം. മണി. വന്യജീവി ആക്രമണത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കേരള കർഷകസംഘം നേതൃത്വത്തിൽ ദേവികുളം ഡി.എഫ്.ഒ ഓഫിസിലേക്ക് നടത്തിയ ബഹുജന മാർച്ചും ധർണയും ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമങ്ങൾ കാലോചിതമായി പരിഷ്​കരിക്കുക, മനുഷ്യജീവനും സ്വത്തുവകകളും ജീവനോപാധികളും സംരക്ഷിക്കുക, കൃഷി നാശത്തിന് ആനുപാതികമായ നഷ്ടപരിഹാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കർഷക സംഘം ജില്ല സെക്രട്ടറി എൻ.വി. ബേബി അധ്യക്ഷതവഹിച്ചു. കർഷക സംഘം നേതാക്കളായ പി.പി. ചന്ദ്രൻ, ജോളി ജോസഫ്, വി.എ. കുഞ്ഞുമോൻ, മാത്യു ജോർജ്, ടി.കെ. ഷാജി, അഡ്വ. എ. രാജ എം.എൽ.എ എന്നിവർ സംസാരിച്ചു. എം.വി ശശികുമാർ, കെ.കെ വിജയൻ, എം. ലക്ഷ്മണൻ, ആർ. ഈശ്വരൻ, എ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. 1 കേരള കർഷക സംഘത്തിന്‍റെ നേതൃത്വത്തിൽ ദേവികുളം ഡി.എഫ്.ഒ ഓഫിസിലേക്ക് നടത്തിയ മാർച്ച് എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.