പുറ്റടി സംഭവം: പിന്നിൽ കുടുംബപ്രശ്​നമെന്ന് പൊലീസ്

കട്ടപ്പന: പുറ്റടിയിൽ ഭർത്താവ് ഭാര്യയെ തീവെച്ചശേഷം സ്വയം തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ കുടുംബപ്രശ്​നങ്ങളാണെന്ന് പൊലീസ്. മരണത്തിനു മുമ്പ്​ ഭർത്താവ് രവീന്ദ്രൻ അയച്ച വാട്സ്ആപ് സന്ദേശങ്ങളാണ് ഈ നിഗമനത്തിലേക്ക് എത്തിക്കുന്നത്. രവീന്ദ്രൻ അടുത്ത സുഹൃത്തിനും കുടുംബത്തിന്‍റെ ഗ്രൂപ്പിലും അയച്ച സന്ദേശങ്ങൾ ഇതിന്‍റെ സൂചനകൾ നൽകുന്നു. കുടുംബപ്രശ്​നങ്ങൾ മൂലം ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ യാത്രയാകുകയാണെന്നും സുഹൃത്തിന്​ അയച്ച സന്ദേശത്തിൽ പറയുന്നു. രവീന്ദ്രനും ഭാര്യയും തീയിൽപെട്ട് കത്തുന്നതിനിടെ വസ്ത്രത്തിൽ തീപടർന്ന മകൾ ശ്രീധന്യ വീടിന് പുറത്തിറങ്ങുമ്പോഴേക്കും ശരീരം മുഴുവൻ പൊള്ളലേറ്റ്‌ നീറിപ്പുകയുകയായിരുന്നു. അപ്പോഴും തന്‍റെ അമ്മയെ രക്ഷിക്കൻ അവൾ ഉറക്കെ കരഞ്ഞുപറഞ്ഞു. ഓടിയെത്തിയ രക്ഷാപ്രവർത്തകരോടും ശ്രീധന്യ ഇക്കാര്യം തന്നെയാണ്​ പറഞ്ഞത്​. ഗുരുതരമായി പൊള്ളലേറ്റ ശ്രീധന്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ഒപ്പമുണ്ടായിരുന്ന മഞ്ജുവിനോട് ഇടക്ക് അമ്മയുടെ കാര്യം അന്വേഷിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.