പൊലീസ്‌ അസോ. ജില്ല സമ്മേളനം തുടങ്ങി

കട്ടപ്പന: കേരള പൊലീസ് അസോ. ജില്ല സമ്മേളനം കട്ടപ്പനയിൽ തുടങ്ങി. കട്ടപ്പന സെന്‍റ്​ ജോർജ് പാരിഷ് ഹാളിൽ സമ്മേളനത്തിന്‍റെ ഭാഗമായ കുടുംബസംഗമം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. അസോ. ജില്ല പ്രസിഡന്‍റ്​ ടി.എം. ബിനോയി അധ്യക്ഷതവഹിച്ചു. പീരുമേട്‌ ഡിവൈ.എസ്‌.പി സി. സനിൽകുമാർ മുഖ്യാതിഥിയായി. അസോ. മുൻ ജില്ല സെക്രട്ടറി ജോസഫ് കുര്യൻ, വിവിധ മേഖലകളിൽ പ്രതിഭകളായ പൊലീസ് ഉദ്യോഗസ്ഥർ, കായികമത്സരങ്ങളിലെയും മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിലെയും വിജയികൾ എന്നിവരെ ആദരിച്ചു. കട്ടപ്പന ഡിവൈ.എസ്‌.പി വി. നിഷാദ്‌മോൻ, അസോ. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.പി. അഭിജിത്‌, സ്‌പെഷൽ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി ആർ. സന്തോഷ്‌കുമാർ, ജില്ല പൊലീസ്‌ സഹകരണസംഘം പ്രസിഡന്‍റ്​ കെ.എസ്‌. ഔസേഫ്‌, കെ.പി.ഒ.എ ജില്ല പ്രസിഡന്‍റ്​ വി.സി. വിഷ്‌ണുകുമാർ, സെക്രട്ടറി പി.കെ. ബൈജു, കട്ടപ്പന എസ്‌.എച്ച്‌.ഒ വിശാൽ ജോൺസൻ, കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, ആർ. ബൈജു, അഖിൽ വിജയൻ എന്നിവർ സംസാരിച്ചു. ഇ.ജി. മനോജ്‌കുമാർ സ്വാഗതവും ഡി. സതീഷ്‌ നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിനും 1.30ന് പ്രതിനിധി സമ്മേളനം ജില്ല പൊലീസ് മേധാവി ആർ. കറുപ്പസാമിയും ഉദ്ഘാടനം ചെയ്യും. ഫോട്ടോ. കേരള പൊലീസ് അസോ. ജില്ല സമ്മേളനത്തിന്‍റെ ഭാഗമായ കുടുംബസംഗമം എം.എം. മണി എം.എൽ.എ ഉദ്ഘാടനംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.