പുറ്റടി ദുരന്തം: ആത്മഹത്യയുടെ സൂചനയായി മൊബൈൽ ഫോൺ സന്ദേശങ്ങൾ

കട്ടപ്പന: പുറ്റടിയിൽ ദമ്പതികൾ പൊള്ളലേറ്റ്​ മരിച്ച സംഭവത്തിലേക്ക്​ നയിച്ച കാരണങ്ങൾ ഇനിയും വ്യക്തമായിട്ടില്ല. പ്രാഥമിക സൂചനകൾ അനുസരിച്ച്​ രവീന്ദ്രൻ ഭാര്യയെ കൊലപ്പെടുത്തി മണ്ണണ്ണ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് കരുതുന്നതെന്ന്​ കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോസ്റ്റ്​മോർട്ടം റിപ്പോർട്ട്‌ ലഭിച്ചാലേ അറിയാനാകൂ. അണക്കര ടൗണിൽ അൽഫോൻസ ബിൽഡിങ്ങിൽ വ്യാപാരം നടത്തുന്ന രവീന്ദ്രൻ പൊതുവെ ആളുകൾക്കിടയിൽ സ്വീകാര്യനായിരുന്നു. കാര്യമായ സാമ്പത്തിക പ്രശ്​നങ്ങൾ ഒന്നും ഉള്ളതായും അറിവില്ല. മരിക്കുന്നതിന് തൊട്ടുമുമ്പ്​ രവീന്ദ്രൻ പണം നൽകാനുണ്ടായിരുന്ന സുഹൃത്തിനും കുടുംബ വാട്സ്ആപ് ഗ്രൂപ്പിലും അയച്ച സന്ദേശം പൊലീസ് പരിശോധിച്ചുവരുകയാണ്. ഇതിൽ സുഹൃത്തിന്​ അയച്ച സന്ദേശത്തിൽ അദ്ദേഹം വഴി കടം വാങ്ങിയ തുകയിൽ കുറച്ചു അക്കൗണ്ടിൽ ഇട്ടിട്ടുള്ളതായും തുടർന്ന് അണക്കരയിൽ രവീന്ദ്രൻ നടത്തുന്ന കട ഏറ്റെടുത്തു നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെയും തങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും അതിനാൽ യാത്ര ചോദിക്കുകയാണെന്നും ഇതോടൊപ്പം പറയുന്നു. ഈ സൂചനകളാണ് രവീന്ദ്രൻ ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നു എന്ന നിഗമനത്തിലെത്താൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്. രവീന്ദ്രൻ കടയിൽ പോയി വരാൻ ഉപയോഗിച്ചിരുന്ന ബൈക്കും മകൾ ശ്രീധന്യ ഉപയോഗിച്ചിരുന്ന സൈക്കിളും വീടിനു മുന്നിലെ മുറ്റത്തു അനാഥമായി ഇരിപ്പുണ്ട്. ഫോട്ടോ. രവീന്ദ്രന്‍റെ ബൈക്കും മകൾ ശ്രീധന്യയുടെ സൈക്കിളും വീട്ടുമുറ്റത്ത്​ അനാഥമായ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.