ബോബി മാത്യുവിനെ അനുസ്മരിച്ചു

പീരുമേട്: പാർശ്വവത്​കരിക്കപ്പെട്ട സമൂഹത്തിന്‍റെ പ്രശ്നങ്ങൾ ഉയർത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വിസ്മരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മാധ്യമ പ്രവർത്തകനും ടൂറിസം സംരംഭകനുമായിരുന്ന ബോബി മാത്യുവിന്‍റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുയായിരുന്നു മന്ത്രി. ബോബിയുടെ ഓർമകൾ പങ്കുവെക്കുന്ന 'പറയാതെപോയ കൂട്ടുകാരൻ' പുസ്തകത്തിന്‍റെ പ്രകാശനം മാർ മാത്യു അറയ്​ക്കൽ നിർവഹിച്ചു. വാഴൂർ സോമൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. മുൻ എം.പി ജോയ്‌സ് ജോർജ്, മുൻ എം.എൽ.എമാരായ ഇ.എം. ആഗസ്തി. ജോസഫ് വാഴക്കൻ എന്നിവരും ആർ. തിലകൻ, ഡോ. പോൾ മണലിൽ, ഡോ. റൂബിൾരാജ് എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.