ഇടുക്കി: താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30ന് കട്ടപ്പന പാറക്കടവിലെ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കട്ടപ്പന ആസ്ഥാനമായാണ് പുതിയ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷതവഹിക്കും. ചെറുകിട കുടിവെള്ള, ഭൂജല പദ്ധതികളുടെ ഉദ്ഘാടനം 29ന് നെടുങ്കണ്ടം: സംസ്ഥാന ഭൂജലവകുപ്പ് 2021-22 സാമ്പത്തിക വര്‍ഷം ജില്ലയില്‍ പൂര്‍ത്തിയാക്കിയ ചെറുകിട കുടിവെള്ള, ഭൂജല പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും 29ന് രാവിലെ 10ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടത്തും. 23 ചെറുകിട കുടിവെള്ള പദ്ധതികളും 10 ഭൂജല സംപോഷണ പദ്ധതികളും ഉള്‍പ്പടെ 33 പദ്ധതികളാണ് ഒരുകോടിയോളം ചെലവിൽ പൂര്‍ത്തീകരിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ വൈദ്യുതി മന്ത്രി എം.എം. മണി എം.എല്‍.എ അധ്യക്ഷതവഹിക്കും. നവോദയ വിദ്യാലയ പ്രവേശന പരീക്ഷ തൊടുപുഴ: ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022 -23 അധ്യയന വര്‍ഷത്തേക്ക് 30ന് നടക്കുന്ന ആറാംക്ലാസ് പ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് വിദ്യാർഥി ഇപ്പോള്‍ പഠിക്കുന്ന സ്‌കൂള്‍ അധികാരിയുടെ കൈയൊപ്പോടെ നിര്‍ദിഷ്ട പരീക്ഷകേന്ദ്രങ്ങളില്‍ രാവിലെ 10ന് മുമ്പ് എത്തണം. ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ബുദ്ധിമുട്ട് വന്നാൽ 04862 259916, 9778211052 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.