ഈ അംഗൻവാടിയിൽ പഠിക്കാൻ ആരും കൊതിക്കും

മുട്ടം: കരഞ്ഞുനിലവിളിച്ച്​ അംഗൻവാടികളിലേക്ക് എത്തിയിരുന്ന കുരുന്നുകൾ ഇപ്പോൾ വരുന്നത്​ അത്യുത്സാഹത്തോടെ. വനിത, ശിശു വികസന വകുപ്പ്​ നേതൃത്വത്തിൽ അംഗൻവാടികളെ കുട്ടികളുടെ ഇഷ്ടയിടങ്ങളാക്കി മാറ്റിയ പദ്ധതിയിൽ തൊടുപുഴ ബ്ലോക്ക് പരിധിയിലെ ആദ്യത്തേത്​ മുട്ടം തോട്ടുംകരയിൽ പൂർത്തിയായി. രണ്ട്​ ലക്ഷം രൂപ ചെലവിലാണ് നവീകരിച്ചത്. മുട്ടം ഗ്രാമപഞ്ചായത്താണ് പദ്ധതി നിർവഹണം നടത്തിയത്. ചിത്രങ്ങളും ശില്പങ്ങളും കളിപ്പാട്ടങ്ങളും ഒക്കെയായി തോട്ടുംകരയിലെ അംഗൻവാടി മനോഹരമാണ്. ചിത്രങ്ങൾ, ജ്യാമിതീയ രൂപങ്ങൾ, അക്കങ്ങൾ, അക്ഷരങ്ങൾ, ബൗദ്ധിക വികാസത്തിനുതകുന്ന വർണവൈവിധ്യമാർന്ന ചിത്രങ്ങൾ, കളിയുപകരണങ്ങൾ, വീണാൽപോലും പരിക്കേൽക്കാത്ത ഇന്‍റർലോക് മെത്തകൾ, ആകർഷക ഫർണിച്ചറുകൾ, ആധുനിക ശിശുസൗഹൃദ ശൗചാലയം, ഔട്ട്ഡോർ കളിയുപകരണങ്ങൾ എല്ലാം ഉൾപ്പെടുത്തി അംഗൻവാടി കെട്ടിടത്തെയും പരിസരത്തെയും ഒന്നാകെ പുതിയ രൂപത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഗീതം ആസ്വദിക്കുന്നതിനും അവരുടെ കുഞ്ഞുകുഞ്ഞു കഴിവുകൾ കൂട്ടുകാർക്ക് മുന്നിൽ പ്രകടിപ്പിക്കുന്നതിനുമുള്ള അവസരവും ഇവിടെ ലഭിക്കും. ഛായം (ചൈൽഡ് ഫ്രണ്ട്​ലി അംഗൻവാടിസ് ഈൽഡഡ് ത്രൂ അഡോർമെന്റ് ആൻഡ് മേക്കോവർ) എന്ന പദ്ധതിയിൽപെടുത്തിയാണ് നവീകരിച്ചത്. ഐ.സി.ഡി.എസിൽനിന്ന്​ തെരഞ്ഞെടുത്ത 258 അംഗൻവാടികളാണ്​ ശിശു സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുന്നത്​. tdl mltm മുട്ടം തോട്ടുംകരയിൽ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച അംഗൻവാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.