ഇഫ്താർ സൗഹൃദ സംഗമം

അടിമാലി: ഡയലോഗ് സെന്‍റർ കേരള അടിമാലി ചാപ്റ്റർ സൗഹൃദ ഇഫ്താർ സംഗമം നടത്തി. അസ്ഹറുൽ ഉലൂം കോളജ് വൈസ് പ്രിൻസിപ്പൽ ജമാൽ പാനായിക്കുളം റമദാൻ സന്ദേശം നൽകി. അടിമാലി ക്ഷേത്രം മേൽശാന്തി അജിത് പ്രഭാഷണം നടത്തി. ഇത്തരം ഒരുമിച്ച് കൂടലുകൾ കാലഘട്ടം തേടുന്ന അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കോനാട്ട്, ആന്റണി, ഷേർലി ജോസഫ്, റെജി നളന്ദ എന്നിവർ സംസാരിച്ചു. ഡയലോഗ്​ സെന്‍റർ ഏരിയ പ്രസിഡന്‍റ്​ എ.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ കെ.എ. അഷറഫ് സ്വാഗതവും ഇ.എം. അബ്ദുൽ കരീം സമാപനവും നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.