ആധുനിക മാര്‍ക്കറ്റ് ശിലാസ്ഥാപനം നാളെ

നെടുങ്കണ്ടം: ആധുനിക മാര്‍ക്കറ്റ് സമുച്ചയത്തിന്‍റെയും ആധുനിക ഗ്യാസ് ശ്​ശമശാനത്തിന്‍റെയും നിർമാണോദ്ഘാടനം ബുധനാഴ്ച നെടുങ്കണ്ടത്ത് നടക്കും. പഞ്ചായത്തിന്‍റെ അധീനതയിലുള്ള 93 സെന്‍റ്​ സ്ഥലത്ത്​ 19 കോടി മുടക്കിയാണ്​ മാലിന്യ സംസ്‌കരണ പ്ലാന്‍റടക്കം സമുച്ചയം നിര്‍മിക്കുന്നത്​. സിഡ്‌കോക്കാണ് നിർമാണച്ചുമതല. 55 ലക്ഷം മുടക്കിയാണ്​ ആധുനിക ശ്​മശാനം നിർമിക്കുന്നത്​. ദിവസം ആറ്​ മൃതദേഹം സംസ്‌കരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. താലൂക്ക് ആശുപത്രിയുടെ പിന്‍വശത്ത്​ ശ്​മശാനത്തിന്‍റെ ശിലാസ്ഥാപനം 2.30നും പടിഞ്ഞാറേ കവലയില്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം 2.45നും നടക്കും. സമ്മേളനം എം.എം. മണി എം.എല്‍.എ ഉദ്​ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭന വിജയന്‍ അധ്യക്ഷതവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ്​ മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.