തൊടുപുഴ: തോടുകളിൽ കക്കൂസ് മാലിന്യം തള്ളൽ പതിവാക്കിയ ടാങ്കറും ഡ്രൈവറും പിടിയിൽ. അടൂര്‍ ബിനു മന്‍സില്‍ ഷാനു (24) ആണ് അറസ്റ്റിലായത്. കുമാരമംഗലം പഞ്ചായത്തിലെ മൈലക്കൊമ്പ്, പൈങ്കുളം ഭാഗത്ത് തോടുകളില്‍ പതിവായി കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിലാണ് തൊടുപുഴ പൊലീസ് പിടികൂടിയത്. രാത്രി ശുദ്ധജല സ്രോതസ്സിലടക്കം മാലിന്യം തള്ളല്‍ പതിവായതോടെ നാട്ടുകാര്‍ കാവല്‍ ഏര്‍പ്പെടുത്തി. മാലിന്യവുമായി വരുന്ന ലോറിക്ക് മുന്നില്‍ രണ്ട് ബൈക്കുകളിലായി ഏജന്‍റുമാര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ലോറി എത്തിയിരുന്നത്. ഇതിനാല്‍ നാട്ടുകാര്‍ കാത്തുനില്‍ക്കുന്ന സ്ഥലത്ത് എത്താതെ ആളൊഴിഞ്ഞ സ്ഥലം കണ്ടെത്തി മാലിന്യം തള്ളുകയായിരുന്നു. തുടര്‍ച്ചയായ നിരീക്ഷണത്തിനൊടുവില്‍ നാട്ടുകാര്‍ വാഹനം കണ്ടെത്തി നമ്പര്‍ സഹിതം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് സി.ഐ വി.സി വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ ഷാനുവിനെയും വാഹനവും കസ്റ്റഡിയിലെടുത്തത്. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വാഹനം കോടതിയില്‍ ഹാജരാക്കി. tdl mltm12 തോടുകളിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ പൊലീസ് പിടികൂടിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.