ഇടുക്കി: മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ഹയര്‍ സെക്കൻഡറി ടീച്ചര്‍, ഹൈസ്കൂള്‍ അസിസ്റ്റന്റ് തസ്തികകളിലേക്കും പുതിയ അധ്യയനവര്‍ഷം ഉണ്ടായേക്കാവുന്ന അധ്യാപക തസ്തികകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടിക്കാഴ്ച സമയത്ത് അസ്സല്‍ രേഖകളും ഹാജരാക്കണം. ഒന്നില്‍ കൂടുതല്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ഈ മാസം 30ന് മുമ്പ് അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസില്‍ ലഭ്യമാക്കണം. ഫോൺ: 04868 224339. ഹൈജംപ് മാറ്റ് കൈമാറി ഇടുക്കി: ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല അത്ലറ്റിക് അസോസിയേഷന് നല്‍കുന്ന ഹൈജംപ് മാറ്റിന്‍റെ കൈമാറ്റ ചടങ്ങ് കാല്‍വരി മൗണ്ട് ഹൈസ്കൂളില്‍ നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് റോമിയോ സെബാസ്റ്റ്യന്‍ ഹൈജംപ് മാറ്റ് കൈമാറി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെജി മുക്കാട്ട് കായികതാരങ്ങൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ചിത്രം: TDL Highjump mat ഹൈജംപ് മാറ്റ് കൈമാറ്റം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു പ്രോജക്ട് അസിസ്റ്റന്‍റ് നിയമനം തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതന നിരക്കില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2023 മാര്‍ച്ച് 31 വരെയാണ് നിയമനം. 2021 ജനുവരി ഒന്നിന്, 18 നും 30 നും ഇടയില്‍ പ്രായമുള്ളവർക്ക് (എസ്.സി, എസ്.ടിക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്) അപേക്ഷിക്കാം. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സർവകലാശാല ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പാസായിരിക്കണം. ഈ മാസം 30ന് വൈകീട്ട് അഞ്ചിനുമുമ്പ് സെക്രട്ടറി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, തൊടുപുഴ കോലാനി പി.ഒ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.