ശിശുക്ഷേമ സമിതി ശിൽപശാല ഇന്ന്

കുമളി: സംസ്ഥാന ശിശുക്ഷേമ സമിതി നേതൃത്വത്തിൽ 'ശിശുസൗഹൃദ കേരളം' വിഷയത്തിൽ ദ്വിദിന ശിൽപശാല ശനിയാഴ്ച കുമളിയിൽ ആരംഭിക്കും. ആനവാച്ചാൽ ബാംബൂഗ്രോയിൽ നടക്കുന്ന ശിൽപശാല രാവിലെ 10ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ ക്ഷേമം, പരിരക്ഷ എന്നിവ മുൻനിർത്തി ഏറ്റെടുക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുമെന്ന് സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.