കട്ടപ്പന: കേരള പൊലീസ് അസോ. ജില്ല സമ്മേളനം 25, 26 തീയതികളിൽ കട്ടപ്പന സെന്‍റ് ജോർജ് പാരിഷ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുടുംബസംഗമം മുൻ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ ഒമ്പതിന് പൊതുസമ്മേളനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ല പൊലീസ് മേധാവി ആർ. കറുപ്പുസ്വാമി മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് 1.30ന് പ്രതിനിധി സമ്മേളനം ജില്ല പൊലീസ് മേധാവി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി പെരുവന്താനത്ത് നടന്ന ഫുട്ബാൾ മത്സരത്തിൽ പൊലീസ് ഹെഡ് ക്വാർട്ടർ ടീം വിജയികളായി. മൂന്നാറിൽ നടന്ന വളിബാൾ മത്സരം മൂന്നാർ സി.ഐ മനേഷ് പൗലോസ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന സബ് ഡിവിഷൻ ടീം വിജയികളായി. വാർത്തസമ്മേളനത്തിൽ പി.എസ്. റോയി, ഡി. സതീഷ്, ടി.എം. ബിനോയി, ഇ.ജി. മനോജ്കുമാർ, സനൽ ചക്രപാണി, അഖിൽ വിജയൻ, എസ്. അനീഷ്കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.