കട്ടപ്പന: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജെ.ആർ.സി സബ്ജില്ല-ജില്ല-കോഡിനേറ്റർമാരെ ആദരിക്കലും സർട്ടിഫിക്കറ്റ് വിതരണവും സൊസൈറ്റി ജില്ല ചെയർമാൻ ടി.എസ്. ബേബി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ഡി. അർജുനൻ അധ്യക്ഷതവഹിച്ചു. പ്രധാന അധ്യാപകരായ കൊച്ചുറാണി ജോർജ്, ഡൊമിനിക് ജേക്കബ് എന്നിവരെയും മറ്റ് അധ്യാപകരെയും ആദരിച്ചു. ഓൺലൈൻ പ്രസംഗമത്സര ജില്ലതല വിജയികൾക്ക് കട്ടപ്പന എ.ഇ.ഒ ടോമി ഫിലിപ് സമ്മാനം നൽകി. ജൂനിയർ റെഡ്ക്രോസ് ജില്ല കോഓഡിനേറ്റർ ജോർജ് ജേക്കബ്, കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, പി.എസ്. ഭോഗീന്ദ്രൻ, ഡോ. എബ്രഹാം മലയാറ്റ്, പി.എൻ. സന്തോഷ് എന്നിവർ സംസാരിച്ചു. ഫസ്റ്റ് എയിഡ്ബോക്സുകളുടെ വിതരണോദ്ഘാടനം ജോയി ആനിത്തോട്ടം, ടി.എസ്. ബേബി, എം.ഡി. അർജുനൻ എന്നിവർ നിർവഹിച്ചു. ഡോ. എബ്രഹാം മലയാറ്റ് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.