കട്ടപ്പന: കേരള പൊലീസ് അസോ. ജില്ല സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പൊലീസ് ടീമിന് വിജയം. മുനിസിപ്പൽ ഗ്രൗണ്ടിൽ പൊലീസ് ടീമും കട്ടപ്പനയിലെ മാധ്യമപ്രവർത്തക കൂട്ടായ്മയും തമ്മിലായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത പൊലീസ് ടീം നിശ്ചിത 10ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. അൻഫർ 102 റൺസെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റർ റിൻസ് പുറത്താകാതെ 54 റൺസ് നേടി. മാധ്യമ കൂട്ടായ്മക്ക് വേണ്ടി സോജൻ സ്വരാജ് രണ്ട് വിക്കറ്റും നിധിൻ ഷാജി ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മാധ്യമ കൂട്ടായ്മയുടെ ടീം നാല് വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് നേടി. ജോബിൻ ജോർജ് ടോപ്സ്കോററായി. സമ്മാനദാന ചടങ്ങ് നഗരസഭ അധ്യക്ഷ ബീന ജോബി ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോൻ ട്രോഫികൾ കൈമാറി. മാധ്യമപ്രവർത്തക കൂട്ടായ്മ പ്രസിഡന്‍റ് തോമസ് ജോസ് മുഖ്യപ്രഭാഷണം നടത്തി. കേരള പൊലീസ് അസോ. ജില്ല പ്രസിഡന്‍റ് പി.എം. ബിനോയി, സെക്രട്ടറി ഇ.ജി. മനോജ് കുമാർ, പി.എസ്. റോയി, മാധ്യമപ്രവർത്തകൻ എം.സി. ബോബൻ, ബെന്നി കളപ്പുരക്കൽ, അഖിൽ വിജയൻ, സാഗർ പി.മധു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.