കാഡ്‌സ് ഗ്രീൻഫെസ്റ്റിന്​ തുടക്കം

​ തൊടുപുഴ: കാർഷികമേഖലക്ക് ആവേശം പകർന്ന് കാഡ്‌സ് ഗ്രീൻഫെസ്റ്റിന് തുടക്കം. പി.ജെ. ജോസഫ് എം.എൽ.എയും നഗരസഭ ചെയർമാൻ സനീഷ് ജോർജും വൃക്ഷപൂജ നടത്തിയാണ്​ മേളക്ക്​ തുടക്കം കുറിച്ചത്​. സനീഷ് ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എം.ജെ. ജേക്കബ്, കാഡ്‌സ് ചെയർമാൻ ആൻറണി കണ്ടിരിക്കൽ, ഡയറക്ടർ ജേക്കബ് മാത്യു, മാത്യു കെ. ജോൺ, സഫിയ ജബ്ബാർ, സി.എസ്. ഷാജി, എം.എൻ. സുരേഷ്, തൊടുപുഴ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ഉദ്‌ഘാടനത്തിനുശേഷം നടന്ന കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങളിൽ വിജയികളായവർക്ക് മന്ത്രി റോഷി അഗസ്റ്റിൻ തെങ്ങിൻ തൈകൾ വിതരണം ചെയ്തു. പച്ചക്കറിവിത്തുകൾക്കും തൈകൾക്കും ഒപ്പം പതിനായിരക്കണക്കിന് പുഷ്പഫലച്ചെടികളും ഗ്രീൻഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്​. മാമ്പഴമേളയിൽ മുതലമടയിൽനിന്നുള്ള 15 ഇനം ജൈവ മാമ്പഴങ്ങളും എത്തിച്ചിട്ടുണ്ട്. ചക്കയുത്സവ സ്റ്റാളുമുണ്ട്​. 60ഓളം വാണിജ്യ സ്റ്റാളുകളാണ്​ ഒരുക്കിയിട്ടുള്ളത്​. വെള്ളിയാഴ്ച 'ബിരുദ ബിരുദാനന്തര അഗ്രികോഴ്‌സുകളും തൊഴിൽ സാധ്യതകളും' വിഷയത്തിൽ സെമിനാർ നടക്കും. നഗരസഭ കൗൺസിലർ ജിഷ ബിനു ഉദ്‌ഘാടനം ചെയ്യും. വൈകീട്ട് ആറിന്​ നാടൻപാട്ട് മത്സരം നടക്കും. TDL Green fest കാഡ്സ്​​ ഗ്രീൻഫെസ്റ്റിലെ സ്റ്റാൾ സന്ദർശിച്ച മന്ത്രി റോഷി അഗസ്റ്റിൻ ഭീമൻ ചക്ക ഉയർത്തുന്നു 'ഗതാഗതക്കുരുക്ക് പരിഹരിക്കണം' തൊടുപുഴ: പുതുതായി പ്രവർത്തനം ആരംഭിച്ച തൊടുപുഴ കെ.എസ്.ആർ.ടി.സി ടെർമിനലിന് സമീപത്തെ ഗതാഗതക്കരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന് ജനാധിപത്യ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി തെങ്ങുംപിള്ളിൽ ആവശ്യപ്പെട്ടു. ബസ്​സ്റ്റാൻഡ്, കോടതി, ആശുപത്രി ആവശ്യങ്ങൾ തുടങ്ങി നിരവധി ദൈനംദിന വ്യവഹാരം നടക്കുന്ന പ്രസ്തുത ഭാഗത്ത് സാധാരണ നിലയിലുള്ള യാത്രസൗകര്യം ഉറപ്പാക്കാൻ അധികൃതർ ഇടപെടണമെന്ന്​ അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.