ആശുപത്രികളെ സുരക്ഷിതമേഖലകളായി പ്രഖ്യാപിക്കണം -ഐ.എം.എ

ചെറുതോണി: ചികിത്സക്കിടെ രോഗി മരിക്കാനിടയായാൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ആക്രമണങ്ങൾ നടത്തുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിൽ ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആക്രമണ സംഭവങ്ങളിൽ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് പൊലീസ് അവസാനിപ്പിക്കുക, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്​മെന്‍റ്​ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ജനപ്രതിനിധികളെ നേരിൽ കാണുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ്​ ഡോ. സാമുവൽ കോശി, സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി ഡോ. ജോയി മഞ്ഞില, ജില്ല ചെയർമാൻ ഡോ. മുരുകേശൻ, ജില്ല കൺവീനർ ഡോ. സി.വി. ജേക്കബ്, സംസ്ഥാന സ്കീം വൈസ് ചെയർമാൻ ഡോ. ജോസൻ വർഗീസ്, സെക്രട്ടറി ഡോ. പി.എൻ. അജി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. മുതലക്കോടം പള്ളിയിൽ തിരുനാൾ​​ കൊടിയേറി തൊടുപുഴ: മുതലക്കോടം സെന്‍റ്​ ജോർജ്​ പള്ളിയിൽ വി. ഗീവർഗീസ്​ സഹദയുടെ തിരുനാൾ കൊടിയേറ്റ് കോതമംഗലം രൂപത വികാരി ജനറാൾ പയസ്​ മലേക്കണ്ടത്തിൽ നിർവഹിച്ചു. ഇടവകവികാരി ഡോ. ജോർജ് താനത്തുപറമ്പിൽ, ഡോ. തോമസ്​ പെരിയപ്പുറം, സഹവികാരിമാരായ ഫാ. അബ്രഹാം പാറക്കൽ, ഫാ. ജസ്റ്റിൻ ചേറ്റൂർ, കൈക്കാരന്മാർ, കൺവീനർമാർ തുടങ്ങിയവർ പ​ങ്കെടുത്തു. സുറിയാനി കുർബാന ഫാ. സെബാസ്റ്റ്യൻ നെടുംപുറത്തിലിന്‍റെ കാർമികത്വത്തിൽ നടന്നു. TDL MUTHALAKODAM തീർഥാടനകേന്ദ്രമായ മുതലക്കോടം പള്ളിയിൽ തിരുനാൾ കൊടിയേറ്റ് രൂപത വികാരി ജനറാൾ മോൺ. പയസ്​ മലേക്കണ്ടത്തിൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.