നെടുങ്കണ്ടം: ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കുന്നതിനിടെ . വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂക്കുപാലം വല്യാറചിറയില്‍ പുഷ്പവല്ലിക്കാണ് (59) വിഷബാധയേറ്റത്. ബുധനാഴ്ച വാഹനത്തിൽ കൊണ്ടുവന്ന കേര മീൻ ഇവർ വാങ്ങിയിരുന്നു. ഉച്ചക്ക് മീൻ വറുത്ത് ചോറിനൊപ്പം കഴിച്ചു. ഉടൻ തലചുറ്റലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവില്‍ പനിയും ശ്വാസതടസ്സവുമുണ്ട്. അയല്‍വാസി കേരയും മത്തിയും വാങ്ങിയിരുന്നു. മത്തി കറിവെച്ചു കഴിച്ചയാള്‍ക്ക് വയറുവേദന അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. പുഷ്പവല്ലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഇവര്‍ മീന്‍ കഴിക്കാതെ നശിപ്പിച്ചു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് തൂക്കുപാലത്ത് പച്ചമീന്‍ കറി കഴിച്ച ആളുകൾക്ക് അസ്വസ്ഥത ഉണ്ടാകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഇവിടെ മീന്‍കറി കഴിച്ച കുട്ടികളടക്കം പലര്‍ക്കും വയറുവേദന അനുഭവപ്പെട്ടിരുന്നു. മീൻ കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചാകുകയും ചെയ്തു. idl ndkm കല്ലാറിലെ ആശുപത്രിയില്‍ കഴിയുന്ന പുഷ്പവല്ലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.