കിണറ്റിൽവീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി

വണ്ണപ്പുറം: കിണറ്റിൽവീണ കാട്ടുപോത്തിനെ വനപാലകർ രക്ഷപ്പെടുത്തി. വണ്ണപ്പുറം പഞ്ചായത്ത് ഒമ്പതാംവാർഡ് ദര്‍ഭത്തട്ടി ഭാഗത്ത് ബുധനാഴ്ച വെളുപ്പിനാണ് പോത്ത് കിണറ്റില്‍ വീണതെന്നു കരുതുന്നു. രാവിലെ പട്ടിയുടെ തുടര്‍ച്ചയായ കുരകേട്ട് സമീപവാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് പോത്തിനെ കാണുന്നത്. നാട്ടുകാര്‍ വിവരം പഞ്ചായത്ത്​ അംഗം രാജീവ് ഭാസ്‌കരനെ അറിയിച്ചു. തുടര്‍ന്ന്‌ വനംവകുപ്പിനെയും പൊലീസിനെയും അറിയിച്ചു. ഡി.എഫ്.ഒ നിര്‍ദേശം നല്‍കിയതിനെ തുടർന്ന്​ കിണറി‍ൻെറ അരിക് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഇതോടെ കരക്കുകയറിയ പോത്ത് സമീപത്തെ തേക്കിന്‍ കൂപ്പിലേക്ക്​ കയറിപ്പോയി. ചിത്രം - TDL KATTUPOTHU കിണറ്റിൽവീണ കാട്ടുപോത്ത്​ പരിപാടികൾ ഇന്ന്​ മുതലക്കോടം ഫൊറോന പള്ളി: തിരുനാൾ ആഘോഷങ്ങൾക്ക്​ തുടക്കംകുറിച്ച്​ കൊടിയേറ്റ്​ - രാവിലെ 7.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.